അങ്കമാലി ∙ അങ്കമാലി- നായത്തോട് കൊച്ചി വിമാനത്താവളം റോഡിന്റെ വികസനം പാതിവഴിയിൽ നിലച്ചിട്ടു വർഷങ്ങളായി. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് 25 വർഷം കഴിഞ്ഞിട്ടും വിമാനത്താവളത്തിൽ നിന്ന് അങ്കമാലിയിലേക്കൊരു മികച്ച റോഡ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒട്ടേറെ വളവുകളുള്ള റോഡിൽ അപകടങ്ങൾ പതിവായിട്ടുണ്ട്.
തിരിവുകൾ നിവർത്തി റോഡ് വികസിപ്പിക്കുന്നതിനു യാതൊരു നടപടികളുമില്ല. മികച്ച റോഡ് ഇല്ലാത്തതിനാൽ വിമാനത്താവളം വന്നതുകൊണ്ടുള്ള വികസനങ്ങളൊന്നും അങ്കമാലിയിൽ ഉണ്ടായില്ല.
അങ്കമാലിയോടുള്ള അവഗണന തുടരുകയും ചെയ്യുന്നു. വടക്കൻ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിനു യാത്രക്കാരാണ് അങ്കമാലി–നായത്തോട് റോഡിലൂടെ വിമാനത്താവളത്തിലേക്കു കടന്നു പോകുന്നത്.
വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ടു വർഷങ്ങൾ പലതുകഴിഞ്ഞിട്ടും റോഡിന്റെ 900 മീറ്റർ ഭാഗത്തു മാത്രമാണ് വീതി കൂട്ടാനായത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിൽ അങ്കമാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ രാഷ്ട്രീയപ്രവർത്തകരുടെയും മറ്റും പരിശ്രമഫലമായാണ് വിമാനത്താവളം യാഥാർഥ്യമാക്കാനായത്.
സിയാലിന്റെ നേതൃത്വത്തിൽ റോഡ് നിർമിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് വിമാനത്താവളം അധികൃതർ ഈ വാഗ്ദാനത്തിൽ നിന്നു പിന്നാക്കം പോയി.വിമാനയാത്രക്കാർക്ക് ഹൃദയാഘാതം ഉൾപ്പെടെയുള്ള അസുഖങ്ങൾ വരുമ്പോൾ അങ്കമാലിയിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
ആംബുലൻസുകൾ ഏറെ ബുദ്ധിമുട്ടിയാണ് അങ്കമാലിയിലേക്കു വരുന്നത്.പല റോഡുകളുടെയും വികസനപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വിമാനത്താവളം റോഡിൽ മാത്രം വികസനം വന്നില്ല.
ജനങ്ങളോടുള്ള വെല്ലുവിളി:ഫോർവേഡ് ബ്ലോക്
അങ്കമാലി ∙ അങ്കമാലി- നായത്തോട് കൊച്ചി വിമാനത്താവളം റോഡിന്റെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ഫോർവേഡ് ബ്ലോക് അങ്കമാലി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വിമാനത്താവളം ഏറ്റെടുത്ത് പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.അങ്കമാലി നഗരസഭയുമായി നികുതി വിഷയത്തിൽ തർക്കം ഉടലെടുത്തതോടെയാണ് ഈ റോഡിനോട് വിമാനത്താവള അധികൃതർ അവഗണന ആരംഭിച്ചത്.
ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡ് വികസിപ്പിക്കാതെ മറ്റു പഞ്ചായത്തുകളിലെ റിങ് റോഡുകളും പാലങ്ങളും നിർമിക്കുന്നതിന് അധികൃതർ കാണിക്കുന്ന ഉത്സാഹം മറ്റു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്നും പാർട്ടി ആരോപിച്ചു. ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ഡേവിസ് അധ്യക്ഷനായി. സുബീഷ് നായർ, മാർട്ടിൻ പയ്യപ്പിള്ളി, സനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]