
കൊച്ചി ∙ യാക്കോബായ സുറിയാനി സഭയുടെ മേലധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. സിറോ മലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിടയിലായിരുന്നു സന്ദർശനം.
സഭാ ആസ്ഥാനത്തു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, സീറോ മലബാർ മെത്രാൻ സിനഡ് സെക്രട്ടറി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ചേർന്ന് ബസേലിയോസ് ജോസഫ് തിരുമേനിയെ സ്വീകരിച്ചു. തുടർന്ന് സിനഡ് പിതാക്കന്മാരുമായും മേജർ ആർക്കി എപ്പിസ്കോപ്പൽ ക്യൂരിയയിലെ മറ്റു അംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
സഭകൾ തമ്മിൽ പ്രത്യേകിച്ച് സിറോ മലബാർ സഭയും യാക്കോബായ സഭയും തമ്മിൽ വളർത്തിയെടുക്കേണ്ട
സഹവർത്തിത്വത്തെക്കുറിച്ചും കൂട്ടായ്മയിലൂടെ ലോകത്തിനു നൽകേണ്ട ക്രിസ്തീയ സാക്ഷ്യത്തെക്കുറിച്ചും ബസേലിയോസ് ജോസഫ് തിരുമേനി എടുത്തുപറഞ്ഞു.
കാലഘട്ടത്തിലെ പ്രതിസന്ധികളെ ഒരുമിച്ചു നിന്ന് നേരിടാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
യാക്കോബായ സഭയ്ക്ക് എപ്പോഴും ഏതാവശ്യത്തിലും സഹോദര്യത്തിന്റെ കരം നീട്ടാൻ സിറോ മലബാർ സഭ സന്നദ്ധമാണെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഉറപ്പുനൽകി. ഇരു സഭകളും തമ്മിലുള്ള പൊതുവായ വിശ്വസ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത് സ്വാഗതം ആശംസിച്ചു. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]