
ക്ഷേമ പെൻഷൻ മസ്റ്ററിങ് 10 വരെ നീട്ടി
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താം.
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല
നോർക്ക റൂട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ സാങ്കേതിക കാരണങ്ങളാൽ നാളെ അറ്റസ്റ്റേഷൻ സേവനം ഉണ്ടാകില്ലെന്നു സെന്റർ മാനേജർ അറിയിച്ചു.
വിവരങ്ങൾക്ക്: 1800 425 3939 (ഇന്ത്യയിൽ നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോൾ സർവീസ്)
അധ്യാപക ഒഴിവ്
പറവൂർ ∙ കേസരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ സയൻസ്, ഹിന്ദി അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച സെപ്റ്റംബർ 9ന് 10.30ന്. എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേരു റജിസ്റ്റർ ചെയ്തവർക്കു പങ്കെടുക്കാം.
94957 56481.
ഗതാഗതം ഒറ്റ വരി
പെരുമ്പാവൂർ ∙ കെ.ഹരിഹരയ്യർ റോഡ്, പെരുമ്പാവൂർ-കൂവപ്പടി റോഡിൽ മിനി സിവിൽ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ടാറിങ് ആരംഭിക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
തോപ്പുംപടി ഇഎസ്ഐ റോഡ്, പള്ളിച്ചാൽ റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
അസി. നഴ്സ്
കാഞ്ഞിരമറ്റം ∙ കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ അസി.
നഴ്സ് ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]