
കുണ്ടന്നൂർ ∙ കായലിൽ കക്കച്ചാകര. വിപണി മൂല്യം കണക്കിലെടുത്ത് വൻതോതിൽ വാരിയെടുത്ത് കടത്തുകയാണ്.
ഫ്ലാറ്റ് പൊളിക്കൽ സംഭവത്തിനു ശേഷം ഇത്ര അധികം കക്ക ശേഖരം ആദ്യമാണെന്ന് തൊഴിലാളികൾ പറയുന്നു. എവിടെ ഇറങ്ങിയാലും ആവശ്യാനുസരണം കക്കകൾ ലഭിക്കുന്നു.
കുണ്ടന്നൂർ കായലിന്റെ വടക്കേ അറ്റത്തു നിന്നാണിപ്പോൾ വാരൽ തുടങ്ങിയിട്ടുള്ളത്. വാരി വാരി ലെ–മെറിഡിയൻ വരെയെത്തും.
കക്കയുടെ വൻ ശേഖരമറിഞ്ഞ് ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നാണ് കക്ക വാരലുകാർ എത്തുന്നത്. ഒരു ലോഡ് കയറുന്ന ചെറു കേവു വള്ളങ്ങളിലാണ് എത്തുന്നത്.
കുത്തുവല ഉപയോഗിച്ചാണ് കോരൽ. കക്ക വിത്തുകൾ ഉൾപ്പെടെ നശിച്ചു പോകുന്നതിനാൽ ഈ മാർഗം അശാസ്ത്രീയമാണെന്ന് പരമ്പരാഗത കക്ക വാരലുകാർ പറയുന്നു.
പുലർച്ചെ തുടങ്ങുന്ന കോരൽ വെയിൽ മൂക്കുന്നതോടെ മതിയാക്കും. വെയിൽ ആറുന്നതോടെ വൈകിട്ടും വാരുന്നുണ്ട്.
വൈക്കം, എരമല്ലൂർ, ചന്തിരൂർ ഭാഗങ്ങളിലെ നീറ്റൽ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. വളന്തകാട് ദ്വീപ് ഭാഗത്തും കക്കശേഖരം ഉണ്ടെങ്കിലും പരമ്പരാഗത തൊഴിലാളികൾ അവിടേക്ക് ഇവരെ അടുപ്പിക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]