
മൂവാറ്റുപുഴ∙ എംസി റോഡിലെ കുഴി മൂടുന്നതിനു മുന്നോടിയായി കാന നിർമിക്കുന്നതിനുള്ള കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ നഗരത്തിൽ എത്തിച്ചു. എന്നാൽ കുഴി മൂടുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. കുഴിയുടെ കാരണം കണ്ടെത്താൻ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് ആൻഡ് സ്റ്റഡീസിന്റെ വിദഗ്ധ സംഘവും പരിശോധ നടത്തിയെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. ഇവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചു വിലയിരുത്തിയ ശേഷമാകും കുഴി എങ്ങനെ മൂടണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
വീണ്ടും കുഴി ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ശാശ്വത പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് വിശദമായ പരിശോധനകൾ നടന്നത്. ഇതേത്തുടർന്ന് കുഴിയുടെ കാരണം കണ്ടെത്തിയിരുന്നു.
പരിഹാരമായി റോഡിന്റെ ഇരുവശത്തും കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് കാന നവീകരിച്ച ശേഷം കുഴി മൂടുന്നതിന് ഏകദേശ ധാരണയിലും എത്തി. ഇതിനു വേണ്ടിയാണ് കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ എത്തിച്ചിരിക്കുന്നത്. എന്നാൽ ഏജൻസികൾ റിപ്പോർട്ട് നൽകാൻ വൈകുന്നതാണ് നിലവിൽ കുഴി മൂടുന്നതിനു തടസ്സമായിരിക്കുന്നത്.
രണ്ടാഴ്ച മുൻപ് രൂപപ്പെട്ട കൂറ്റൻ ഗർത്തം പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങളെയും നഗര ഗതാഗതത്തെയും വലിയ തോതിൽ ബാധിച്ചു കഴിഞ്ഞു.
ഓണക്കാല വ്യാപാരം ലക്ഷ്യമിട്ട് ലക്ഷങ്ങളുടെ സ്റ്റോക്ക് എത്തിച്ച വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്കു കയറാൻ കഴിയാത്ത സ്ഥിതിയാണ് കിടങ്ങ് പോലെയുള്ള കുഴി സൃഷ്ടിച്ചിരിക്കുന്നത്. ഓണത്തിനു മുൻപെങ്കിലും കുഴി മൂടാൻ നടപടി ഉണ്ടാകണം എന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
നഗര റോഡ് വികസനം; റോഡ് ടാറിങ് ആരംഭിച്ചു
മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായുള്ള റോഡ് ടാറിങ് ആരംഭിച്ചു. രാവിലെ പിഒ ജംക്ഷനിൽ നിന്നാണ് ടാറിങ് ആരംഭിച്ചത്.
വള്ളക്കാലിൽ ജംക്ഷൻ വരെ 10 സെന്റി മീറ്റർ കനത്തിൽ 7.5 മീറ്റർ വീതിയിലാണ് ഇന്നലെ ടാറിങ് പൂർത്തിയാക്കിയത്. ഇവിടെ നിന്ന് സയാന ഹോട്ടലിന്റെ മുൻഭാഗം വരെയുള്ള ഭാഗം കുഴികൾ മൂടി നിരപ്പാക്കി എമൽഷൻ അടിക്കുന്നതിനുള്ള ജോലികളും ഇന്നലെ പൂർത്തീകരിച്ചു.
ഇന്ന് ഈ ഭാഗത്ത് ടാറിങ് നടത്തും.
20 വർഷത്തോളമായി മൂവാറ്റുപുഴയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്ന വികസന പ്രവർത്തനത്തിന്റെ അന്തിമ ഘട്ടമാണ് നടക്കുന്നതെന്നും, കാലാവസ്ഥ അനുകൂലമായി തുടർന്നാൽ ഒന്നര ആഴ്ചയ്ക്കുള്ളിൽ നഗരത്തിലെ ഇരുഭാഗത്തേക്കുമുള്ള ബിബിഎം ടാറിങ് ഓണത്തിനു മുൻപായി പൂർത്തീകരിക്കാൻ കഴിയുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]