
കൊച്ചി ∙ എംജി റോഡിൽ നടക്കുന്ന നടപ്പാത നിർമാണം കണ്ടാൽ ഞെട്ടിത്തരിക്കും. ഒരു പദ്ധതി ഇഴഞ്ഞു നീണ്ടു പോകുന്നതിന്റെ കൃത്യം ഉദാഹരണമാണിത്.ജനുവരിയിൽ തുടങ്ങി ജൂൺ 30നു പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിയാണിത്.
പണി എങ്ങുമെത്താതിരുന്നതിനെ തുടർന്ന് ഈ മാസം 30 വരെ കാലാവധി നീട്ടി നൽകി. കാലാവധി തീരാൻ ഇനി 4 ദിവസം മാത്രം ബാക്കി; പക്ഷേ, പണിയെങ്ങുമെത്തിയിട്ടില്ല.എംജി റോഡിലെ നടപ്പാതയിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്ലാബുകളും ടൈലുകളും മാറ്റി 700 മീറ്റർ ദൂരത്തിൽ പുതിയ സ്ലാബുകളും ടൈലുകളും വിരിക്കാനാണു കരാർ നൽകിയത്.
1.14 കോടി രൂപയ്ക്കായിരുന്നു കരാർ.
270 മീറ്റർ സ്ലാബിട്ടുവെന്നാണു പറയുന്നത്. റോഡെന്നാൽ വാഹനങ്ങൾക്കു പോകാനുള്ള വഴി മാത്രമല്ല, ആളുകൾക്കു നടന്നു പോകാനുള്ള നടപ്പാത കൂടിയുൾപ്പെട്ടതാണെന്നു ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. എംജി റോഡിലെ നടപ്പാതയുടെ അവസ്ഥ അറിയണമെങ്കിൽ മാധവ ഫാർമസി ജംക്ഷനിൽ നിന്നു വലതു വശം ചേർന്ന് നടന്നാൽ മതി!തോന്നുംപടിയിട്ടിരിക്കുന്ന സ്ലാബുകൾ ഇടയ്ക്കിടെ തുറന്നു കിടക്കുന്നു. ഈ സ്ലാബുകൾക്കു മുകളിലൂടെയാണു നടക്കുന്നതെങ്കിൽ അത്യാവശ്യം സൂക്ഷിക്കണം. എപ്പോൾ വേണമെങ്കിലും വീഴാം.
പ്രായം ചെന്നവർ ഈ വീഴ്ച പേടിച്ചു സ്ലാബിനു മുകളിലൂടെ നടക്കാറില്ല.അവർ റോഡിലൂടെ ഇറങ്ങി നടക്കുന്നു.
ഈ സ്ലാബുകൾ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. ഹൈക്കോടതി പലപ്പോഴായി വിമർശിച്ചിട്ടും മരാമത്തു വകുപ്പിനോ ബന്ധപ്പെട്ട കരാറുകാർക്കോ ഒരു കുലുക്കവുമില്ല.
പണി നടക്കുന്നുവെന്നാണു മരാമത്തു വകുപ്പ് അധികൃതർ പറയുന്നതെങ്കിലും അതിന്റെ ലക്ഷണമൊന്നും അവിടെയില്ല.എംജി റോഡിലെ നടപ്പാത നവീകരണത്തിന്റെ മെല്ലെപ്പോക്ക് താലൂക്ക് സഭകളിലുൾപ്പടെ പലവട്ടം ചർച്ചയായിട്ടുള്ളതാണ്. ഒരു കാര്യവുമുണ്ടായില്ല. 5 മാസം മുൻപു തോന്നിയ പോലെ കുറച്ചു സ്ലാബ് കൊണ്ടു വന്നിട്ടത് ഒഴിച്ചാൽ ഇതുവരെയും ഒരു പണിയും ചെയ്തിട്ടില്ലെന്നു റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ല പ്രസിഡന്റ് കുമ്പളം രവി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]