
ഹൈഡ്രോപോണിക്സ്, മൈക്രോ ഗ്രീൻസ് കൃഷി പരിശീലനം:
കാക്കനാട്∙ വിഎഫ്പിസികെയിൽ ഹൈഡ്രോപോണിക്സ്, മൈക്രോ ഗ്രീൻസ് വിഷയങ്ങളിൽ 29ന് പരിശീലനം നടത്തും. 28ന് 3ന് മുൻപ് റജിസ്റ്റർ ചെയ്യണം.
9497713882.
അസാപ് 15 കോഴ്സുകൾക്ക് 18% ഫീസ് കുറച്ചു
കൊച്ചി∙ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കുകളിലെ കോഴ്സുകളുടെ ഫീസ് 18% കുറച്ചു. ഡ്രോൺ പൈലറ്റ് ട്രെയ്നിങ്, ഡിപ്ലോമ പ്രഫഷനൽ അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, ജിഎസ്ടി യൂസിങ് ടാലി തുടങ്ങി 15 കോഴ്സുകൾക്കാണു ഫീസ് ഇളവ്.
ഒറ്റത്തവണ മുഴുവൻ ഫീസും അടയ്ക്കുകയാണെങ്കിൽ അധിക ഇളവുകളും ലഭിക്കും. www.asapkerala.gov.in, 9495999704.
ഡോക്ടർ ഒഴിവ്: കൂടിക്കാഴ്ച 28ന്
കിഴക്കമ്പലം∙ കുമാരപുരം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഈവനിങ് ഒപിയിലേക്ക് ഡോക്ടറെ നിയമിക്കുന്നതിന് 28ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. പ്രവൃത്തി പരിചയം അഭികാമ്യം.
വിദ്യാർഥികൾക്ക് അവാർഡ് നൽകും
കോലഞ്ചേരി ∙ ഐക്കരനാട് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് അവാർഡ് നൽകും.
ഓഗസ്റ്റ് 4നു മുൻപ് അപേക്ഷിക്കണം.
വാച്ച്മാൻ
കളമശേരി ∙ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ (സിറ്റർ) വാച്ച്മാൻ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച 30ന് 2ന്.
0484 2542355.
കർഷകർക്ക് ആദരം: അപേക്ഷിക്കാം
തൃപ്പൂണിത്തുറ ∙ നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തുന്ന കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം.കിഴക്കമ്പലം∙ മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ കിഴക്കമ്പലം കൃഷി ഭവൻ ക്ഷണിച്ചു.
അപേക്ഷ കൃഷി ഭവനിൽ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 2.
മെഡിക്കൽ ക്യാംപ് നാളെ
ഉദയംപേരൂർ ∙ ഔവർ ഫാമിലി ക്ലിനിക്കിൽ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് നാളെ നടക്കും. കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും.
70257 29997.
വൈദ്യുതി മുടക്കം
മുണ്ടംവേലി പള്ളി, പാർട്ടി ഓഫിസ്, ചിറക്കൽ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ.
അധ്യാപക ഒഴിവ്: എംഎ എൻജിനീയറിങ് കോളജ്
കോതമംഗലം∙ എംസിഎ വിഭാഗത്തിൽ അസി. പ്രഫസർ ഒഴിവ്.
30നു വൈകിട്ട് 5നു മുൻപ് ഓൺലൈൻ റജിസ്റ്റർ ചെയ്യണം. mace.etlab.in/staffapplication
ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്
കളമശേരി ∙ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
അപേക്ഷകൾ ബയോഡേറ്റ [email protected] എന്ന മെയിൽ വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി 31 ന് വൈകിട്ട് 3 മണി വരെ.
0484-2558385.
കളമശേരി വനിതാ പോളിടെക്നിക്
കളമശേരി ∙ ഗവ.വനിതാ പോളിടെക്നിക് കോളജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30ന് 10.30ന്.
0484 2556624.
കുസാറ്റ് കംപ്യൂട്ടർ സയൻസ് വിഭാഗം
കളമശേരി ∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓഗസ്റ്റ് 16നു മുൻപ് അപേക്ഷിക്കണം.
https://recruit.cusat.ac.in .
പേഴയ്ക്കപ്പിള്ളി ഗവ. എച്ച്എസ്എസ്
മൂവാറ്റുപുഴ∙ പേഴയ്ക്കപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം ജൂനിയർ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 28ന് രാവിലെ 10.30ന്.
പുല്ലുവഴി ജയകേരളം എച്ച്എസ്എസ്
പെരുമ്പാവൂർ∙ പ്ലസ് ടു വിഭാഗത്തിൽ ഹിന്ദി (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 4ന് 10.30
ബിനാനിപുരം ഗവ.
ഹൈസ്കൂൾ
ബിനാനിപുരം ∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 28ന് രാവിലെ 11ന്.
തെങ്ങോട് ഹൈസ്കൂൾ
കാക്കനാട്∙ തെങ്ങോട് ഗവ.ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28ന് 10.30ന്.
9847622140. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]