
കാക്കനാട്∙ ജില്ലാ ജയിലിൽ നിരീക്ഷണ ക്യാമറകളുടെ അഭാവം സുരക്ഷാഭീഷണി ഉയർത്തുന്നു. ജയിൽ വളപ്പിന്റെ കൂറ്റൻ ചുറ്റുമതിലിനു മുകളിൽ പലഭാഗത്തും കമ്പിവേലി ഇല്ല.
ഇരുന്നൂറോളം തടവുകാരാണ് ഇവിടെയുള്ളത്. ദീർഘകാലം ജയിലിൽ കഴിയേണ്ടതില്ലാത്ത റിമാൻഡ് തടവുകാരാണ് കൂടുതലും.
6 മാസമോ അതിൽ കുറവോ തടവു ശിക്ഷ ലഭിച്ചവരും കൂട്ടത്തിലുണ്ട്.
ചിലപ്പോൾ തടവുകാർ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നതൊഴിച്ചാൽ ഗുരുതര സംഭവങ്ങളൊന്നും ഇവിടെ സമീപകാലത്ത് ഉണ്ടായിട്ടില്ല. ജയിലിനകത്തും പുറത്തുമായി 54 നിരീക്ഷണ ക്യാമറകൾ ഉള്ളതിൽ വനിത ജയിൽ പരിസരത്തുള്ളതു മാത്രമേ പ്രവർത്തിക്കുന്നുള്ളു.
ശേഷിക്കുന്നവ മാസങ്ങളായി കണ്ണടച്ച നിലയിലാണ്.
വാർഷിക അറ്റകുറ്റപ്പണി കരാർ അവസാനിച്ചതിനാലാണ് ക്യാമറ നന്നാക്കാൻ വൈകുന്നത്. ലോക്കപ്പ് മുറികളിലും വരാന്തകളിലും കവാടത്തിലുമെല്ലാം സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയാൽ ജയിൽ ജീവനക്കാർക്ക് ആശ്വാസമാകും.
ഉടൻ ഫണ്ട് ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അസിസ്റ്റന്റ് സൂപ്രണ്ടുമാരും പ്രിസൺ ഓഫിസർമാരും ഉൾപ്പെടെ അൻപതോളം ജീവനക്കാരാണ് ജില്ലാ ജയിലിൽ ജോലി ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]