
ഒരു ലഹരി പദാർഥത്തിന്റെയും സ്വാധീനത്തിൽ ഒരു മഹത്ത് കൃതിയും രചിക്കപ്പെട്ടിട്ടില്ല: പൃഥ്വിരാജ്
കൊച്ചി ∙ ഒരു ലഹരി പദാർഥത്തിന്റെയും സ്വാധീനത്തിൽ ഒരു മഹത്ത് കൃതിയും രചിക്കപ്പെട്ടിട്ടില്ലെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. സിനിമാ മേഖലയിൽ സർഗാത്മകതയ്ക്കുള്ള ഇന്ധനമാണ് ലഹരിയെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ തെറ്റായി പടരുന്നുണ്ട്.
ജീവിതശൈലി കൊണ്ട് സന്തോഷം എന്താണെന്ന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ മുതിർന്ന തലമുറയും വിവേചന ബുദ്ധിയുള്ള യുവതലമുറയും ഒരുമിച്ച് നിന്നാൽ മാത്രമേ ലഹരിക്കെതിരെയുള്ള യുദ്ധത്തിൽ വിജയം പ്രത്യാശിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സിനിമാ സ്റ്റൈലിൽ ‘നാർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ എന്നു പറഞ്ഞാണ് പൃഥ്വിരാജ് പ്രസംഗം അവസാനിപ്പിച്ചത്.
നോ എൻട്രി’ ലഹരി വിരുദ്ധ ക്യാംപെയ്ന് നടൻ പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.
ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന 5 വര്‍ഷ ലഹരി മുക്ത ഗ്രാമം (SAFE – Substance Abuse Free Environment Village) പദ്ധതിക്ക് തുടക്കം കറിക്കുന്നതിന്റെ ഭാഗമായി ‘നോ എൻട്രി’ ലഹരി വിരുദ്ധ ക്യാംപെയ്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോ എൻട്രി’ ലഹരി വിരുദ്ധ ക്യാംപെയ്ന് നടൻ പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.
ലഹരി പദാര്‍ഥങ്ങളുടെ സ്വാധീനത്തില്‍നിന്ന് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കാൻ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം ഉറപ്പാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹൈബി ഈഡൻ എംപി പറഞ്ഞു.
മണ്ഡലത്തിലെ 24 പഞ്ചായത്തുകൾ, 6 മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ പ്രതിനിധികൾ ചടങ്ങിൽ എത്തിചേർന്നിരുന്നു. വിവിധ കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്ന് 3000 ത്തോളം കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.
പൃഥ്വിരാജ് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. നോ എൻട്രി’ ലഹരി വിരുദ്ധ ക്യാംപെയ്ന് നടൻ പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.
ഉമാ തോമസ് എംഎൽഎ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.
ടോം ജോസഫ്, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഐപിഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, തൃക്കാക്കര മുനിസിപ്പൽ ചെയർപഴ്സൺ രാധാമണി പിള്ള, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ഡയറക്ടർ ഫാ.
ജോസ് കുരിയേടത്ത്, പ്രിൻസിപ്പൽ ഫാ. ജൈസൺ മുളവരിക്കൽ, ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി.ജോസഫ് എന്നിവർ പ്രസംഗിച്ചു.
നോ എൻട്രി’ ലഹരി വിരുദ്ധ ക്യാംപെയ്ന് നടൻ പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]