
ലഹരി ഉപയോഗിച്ച യുവാവ് റോഡിൽ ഇറങ്ങിക്കിടന്നു; ഗതാഗതം സ്തംഭിപ്പിച്ചു
കൂത്താട്ടുകുളം∙ ടൗണിൽ ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയ യുവാവ് എംസി റോഡിൽ കിടന്ന് ഗതാഗതക്കുരുക്കുണ്ടാക്കി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
ലഹരി ഉപയോഗിച്ച് ടൗണിലെ കടയിൽ കയറി ബഹളമുണ്ടാക്കിയ ശേഷം യുവാവ് റോഡിൽ ഇറങ്ങിക്കിടന്നു. റോഡിൽ കിടന്ന് മൊബൈൽ ഫോൺ നോക്കുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു.
15 മിനിറ്റോളം ഗതാഗതക്കുരുക്കുണ്ടായി. പൊലീസ് എത്തിയാണ് ഇയാളെ റോഡിൽ നിന്നു മാറ്റിയത്.
പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനു കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]