
സീപോർട്ട്–എയർപോർട്ട് റോഡിന് മണ്ണിടിച്ചിൽ ഭീഷണി; അപകടസാധ്യത എച്ച്എംടി റോഡിനു സമീപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിൽ മണ്ണിടിച്ചിൽ ഭീഷണി. വാഹനത്തിരക്ക് ഏറെയുള്ള എച്ച്എംടി റോഡിനു സമീപം 2018 ജൂലൈയിൽ മണ്ണിടിഞ്ഞുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ട ഭാഗത്തുതന്നെയാണ് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി. അപകടാവസ്ഥ മനസ്സിലാക്കാതെ ഈ മൺതിട്ടയ്ക്കു സമീപം ഇരുചക്ര വാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നതു പതിവാണ്. മൺതിട്ടയ്ക്കു മുകളിൽ വളർന്നു നിൽക്കുന്ന മരങ്ങളും അപകടത്തിനു സാധ്യത കൂട്ടുന്നു.
അപകട ഭീഷണിയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ നഗരസഭയും നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ 2 വർഷങ്ങളിലും അപകടാവസ്ഥ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസറടക്കം ദുരന്തനിവാരണ അതോറിറ്റിക്കും മറ്റ് ഉന്നതാധികാരികൾക്കും റിപ്പോർട്ടുകൾ നൽകിയിട്ടുള്ളതാണ്. അപകടാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങളോ പാർക്കിങ് തടയുന്നതിനുള്ള മാർഗങ്ങളോ സ്വീകരിച്ചിട്ടില്ല. കളമശേരി നഗരസഭയിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ള മേഖലകളെക്കുറിച്ചും അറിയിച്ചിരുന്നതാണ്.