
എറണാകുളം ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആധാർ ക്യാംപ് 28, 29, 30 തീയതികളിൽ
പറവൂർ ∙ വെസ്റ്റ് സഹകരണ ബാങ്ക് അങ്കണത്തിൽ 28, 29, 30 തീയതികളിൽ 10 മുതൽ 5 വരെ ആധാർ ക്യാംപ് നടക്കും. കുട്ടികൾക്ക് ആധാർ കാർഡ് എടുക്കൽ, ആധാർ പുതുക്കൽ, തെറ്റ് തിരുത്തൽ, ഫോട്ടോ മാറ്റൽ, മൊബൈൽ നമ്പർ ചേർക്കൽ, മേൽവിലാസം മാറ്റൽ, പേര് തിരുത്തൽ തുടങ്ങി എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുമെന്നു പ്രസിഡന്റ് ജോസ് മാളിയേക്കൽ അറിയിച്ചു. 87148 92307.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി ∙ ഇടപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ‘ബട്ടർഫ്ലൈ കാൻസർ കെയർ ഫൗണ്ടേഷൻ’ 2025-26 അധ്യയന വർഷത്തെ ക്രിസാലിസ് വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാൻസർ ബാധിതരുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണു സ്കോളർഷിപ് നൽകുന്നത്. എൽകെജി മുതൽ പ്രഫഷനൽ കോഴ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. 8330008020.
രേഖകൾ ഹാജരാക്കിയെന്ന് ഉറപ്പാക്കണം
കൊച്ചി ∙ കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ബോർഡിൽനിന്നു ലഭിക്കുന്ന ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ അംഗങ്ങളുടെ ആധാർകാർഡ്, ബാങ്ക് പാസ്ബുക്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ബോർഡിന്റെ സോഫ്റ്റ്വെയറിൽ ചേർത്തിട്ടുണ്ടെന്ന് ഓരോ അംഗവും ഉറപ്പുവരുത്തണമെന്നു ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. രേഖകൾ നൽകാത്തവർ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ടു നൽകണം. ജനനത്തീയതി തെളിയിക്കാനുള്ള കൃത്യമായ രേഖ ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. വിവരങ്ങൾക്ക്: 0484 2945230
ദൈവകരുണയുടെ തിരുനാൾ നാളെ
പറവൂർ ∙ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ ദൈവകരുണയുടെ തിരുനാൾ നാളെ. കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി 9 ദിവസത്തെ ദുഃഖാചരണമായതിനാൽ ഊട്ടുസദ്യയും ആഘോഷങ്ങളും ഒഴിവാക്കിയാണ് തിരുനാൾ നടത്തുന്നത്. 9നു പ്രസുദേന്തി വാഴ്ച, 9.30നു കൊടിയേറ്റം, തുടർന്നു കുർബാന, പ്രദക്ഷിണം. ഇന്ന് 5.30നു കുർബാന ഉണ്ടാകും. തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി ലഭിക്കുന്ന തുക ഇടവകയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി ഉപയോഗിക്കുമെന്നു വികാരി ഫാ.ഡോ.ആന്റണി ബിനോയ് അറയ്ക്കൽ, സഹവികാരി ഫാ.നിവിൻ കളരിത്തറ എന്നിവർ അറിയിച്ചു.
വജ്രജൂബിലി ഫെലോഷിപ്: അപേക്ഷിക്കാം
കളമശേരി ∙ സാംസ്കാരിക വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായ സൗജന്യ കലാപരിശീലനത്തിന് നഗരസഭ അപേക്ഷ ക്ഷണിച്ചു. ചുമർചിത്രകല, പെയ്ന്റിങ്, മൃദംഗം, നാടകം എന്നീ കലകൾ പ്രായഭേദമെന്യേ പരിശീലിപ്പിക്കും. 75928 43177.