
വാട്ടർ മെട്രോ: മട്ടാഞ്ചേരി സർവീസ് തുടങ്ങാൻ തിരക്കിട്ട നീക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടാഞ്ചേരി∙ വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി ടെർമിനലിൽ നിന്നുള്ള സർവീസ് ഓണത്തിന് മുൻപ് തുടങ്ങിയേക്കും. ഇതിനുള്ള ശ്രമത്തിലാണ് അധികൃതർ. ടെർമിനലിന് സമീപമുള്ള ചെളി നീക്കൽ ആരംഭിച്ചിട്ടുണ്ട്. ടെർമിനലിലേക്ക് വൈദ്യുതി കണക്ഷനുള്ള കെഎസ്ഇബി നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. ജെട്ടിയോട് ചേർന്ന് ഫ്ലോട്ടിങ് പോണ്ടൂണുകൾ സ്ഥാപിക്കാനുണ്ട്.
2023ൽ ആദ്യ ഘട്ട സർവീസ് നടത്തേണ്ട ജെട്ടിയാണിത്. പലവിധ കാരണങ്ങളാൽ നിർമാണ പ്രവർത്തനം നീളുകയായിരുന്നു. ആദ്യം ടെൻഡർ എടുത്തിരുന്ന കരാറുകാരനെ ഒഴിവാക്കി രണ്ടാം തവണ ടെൻഡർ നടത്തിയാണ് നിർമാണം ആരംഭിച്ചത്. 100 ദിവസത്തിനകം ജെട്ടി പൂർത്തീകരിക്കാൻ കൗണ്ട് ഡൗൺ ബോർഡ് വച്ചിരുന്നെങ്കിലും പൂർത്തിയാക്കാനായില്ല.