ആലുവ∙ എടത്തല പഞ്ചായത്തിൽ 11 വാർഡുകളിലൂടെ കടന്നുപോകുന്ന പെരിയാർവാലി ഇടപ്പള്ളി ബ്രാഞ്ച് കനാലിൽ വെള്ളം എത്താത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. കിണറുകൾ വറ്റി. ജലസേചനം മുടങ്ങിയതിനാൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങി.
കുറുമ്പക്കാവ്, മുതുചാൽ, പൈനാട്ട് തേക്കിലക്കാട് പാടശേഖരങ്ങൾ വരൾച്ചയിലാണ്. നാലാംമൈൽ മുതൽ തേവയ്ക്കൽ വരെയുള്ള 5, 7, 8, 9, 10, 11, 13, 14, 15, 16, 17 വാർഡുകളെയാണ് ഇതു നേരിട്ടു ബാധിക്കുന്നതെന്നു മെംബർമാരായ എം.യു.ഗോപു കൃഷ്ണൻ, വൈശാഖ് രവീന്ദ്രൻ എന്നിവർ പറഞ്ഞു. പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയർക്കു നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

