കാലടി∙ കാലടി– മലയാറ്റൂർ റോഡിൽ നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ ലോറിയുടെ മുകൾ ഭാഗം മുട്ടി വൈദ്യുതി കമ്പികൾ പൊട്ടിവീണു. സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂളിലെ ഇന്റർവെൽ സമയത്തായിരുന്നു അപകടം .
ഭാരം കയറ്റി പോവുകയായിരുന്ന ഉയരമുള്ള ടിപ്പർ ലോറിയുടെ മുകൾ ഭാഗം റോഡരികിലെ വൈദ്യുതി കമ്പിയിൽ മുട്ടുകയായിരുന്നു.
വൈദ്യുതി കമ്പികൾ റോഡിലേക്കു പൊട്ടി വീഴുമ്പോൾ ഇതുവഴി മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഇന്റർവെൽ സമയം ആയതിനാൽ വിദ്യാർഥികൾ റോഡിലേക്കു വരാനുള്ള സാധ്യതയുണ്ടായിരുന്നു.
സ്കൂളിലെ അധ്യാപകരും സ്ഥലത്തുണ്ടായിരുന്ന പൊതു പ്രവർത്തകരും ചേർന്ന് വിദ്യാർഥികളെയും യാത്രക്കാരെയും സംഭവ സ്ഥലത്തേക്കു വരാതെ നിയന്ത്രിച്ചു നിർത്തി. കെഎസ്ഇബി അധികൃതർ ഉടനെയെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.
താമസിയാതെ പൊട്ടിയ കമ്പികൾ മാറ്റിയിടുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

