കൂത്താട്ടുകുളം∙ ഗവ. ആശുപത്രിയിൽ എച്ച്എംസിയും നഗരസഭ കൗൺസിൽ യോഗവും തീരുമാനിച്ചാൽ ഒപി മാറ്റി സ്ഥാപിക്കാമെന്നു ഡിഎംഒ അറിയിച്ചു.
ഇപ്പോൾ ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒപി മാറ്റി സ്ഥാപിക്കില്ലെന്ന ഡിഎംഒയുടെ നിലപാടും രോഗികളുടെ ദുരിതവും ചൂണ്ടിക്കാട്ടി മനോരമ വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് എച്ച്എംസിയുടെയും നഗരസഭ കൗൺസിൽ യോഗത്തിന്റെയും തീരുമാനം അനുസരിച്ച് നടപടി സ്വീകരിക്കാനുള്ള അറിയിപ്പ് നൽകിയത്.
ആശുപത്രിയിൽ പുതിയ കെട്ടിടങ്ങൾ ഉൾപ്പെടെ ഫലപ്രദമായി ഉപയോഗിക്കാതെ കിടക്കുകയാണ്.
വിശാലമായ സൗകര്യമുള്ള മാതൃശിശു സംരക്ഷണ വിഭാഗം കെട്ടിടത്തിൽ കാര്യമായ പ്രവർത്തനങ്ങളില്ല. ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഐപി ബ്ലോക്കിൽ 5 പേ വാർഡുകൾക്കുള്ളതും 30 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്.
ഇവയൊന്നും രോഗികൾക്ക് പ്രയോജനപ്പെടാതെ കിടക്കുകയാണ്. ഈ കെട്ടിടത്തിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഉള്ളപ്പോൾ മറ്റൊരു ഇടുങ്ങിയ കെട്ടിടത്തിലാണ് ഒപി പ്രവർത്തിക്കുന്നത്.
എത്രയും വേഗം ഒപി മാറ്റി സ്ഥാപിക്കണമെന്ന് പൊലീസ് ഇന്റലിജന്റ്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ആശുപത്രിയിൽ 1.79 കോടി രൂപ മുടക്കി നിർമിച്ച ഐസലേഷൻ വാർഡും ഉപയോഗയോഗ്യമല്ല.
ഈ വർഷം ആദ്യം തുറന്നു നൽകിയ വാർഡിന്റെ നിർമാണത്തിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തിയിട്ടും ഇവ പരിഹരിക്കാനോ നിർമാണ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാനോ സർക്കാരും അധികൃതരും തയാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
‘താലൂക്ക് ആശുപത്രിയാക്കണം’
ഗവ.
ആശുപത്രി, താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തം. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ സംഗമ സ്ഥലമായ കൂത്താട്ടുകുളത്ത് എംസി റോഡിനോട് ചേർന്നാണ് ആശുപത്രി.
ദിവസവും അഞ്ഞൂറോളം രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നു.
പോസ്റ്റ്മോർട്ടം സൗകര്യം ഉണ്ടായിരുന്ന ഇവിടെ കോവിഡ് സമയത്തു അത് നിർത്തലാക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
ആശുപത്രി താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

