കൊച്ചി ∙ സൈബർ ആക്രമണം നേരിട്ട എഴുത്തുകാരി ഡോ.
എം.ലീലാവതിക്കും സിപിഎം നേതാവ് കെ.ജെ.ഷൈനിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വനിതാവേദിയുടെ നേതൃത്വത്തിൽ സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ യോഗം സംഘടിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം നടത്തിയ യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.
എം.ബി.ഷൈനി ഉദ്ഘാടനം ചെയ്തു.
കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.എം.ശിവദാസ്, സെനറ്റ് അംഗം മഞ്ജു തങ്കപ്പൻ വനിതാവേദി കൺവീനർ എ.ജെ.മെറിമോൾ, വനിതാവേദി അംഗങ്ങളായ റാണി നാരായണൻ, ജ്യോത്സ്ന എന്നിവർ സംസാരിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]