ആലങ്ങാട് ∙ ആലുവ– പറവൂർ റോഡിൽ അജ്ഞാതസംഘം വാഹനങ്ങൾ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിക്കുന്നതായി യാത്രക്കാർ. അജ്ഞാത സംഘത്തിന്റെ ആക്രമണങ്ങൾക്കെതിരെ വാട്സാപ് ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം. ആലുവ– പറവൂർ റോഡിലെ മറിയപ്പടി, വലയോടം, സിമിലിയ എന്നീ മൂന്നിടങ്ങളിലാണു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംഭവങ്ങൾ നടന്നത്. ഇതരസംസ്ഥാനക്കാർ എന്നു തോന്നിക്കുന്ന അജ്ഞാതസംഘം വഴി ചോദിക്കാനെന്ന വ്യാജേനയാണു വാഹനം തടഞ്ഞു നിർത്തുന്നതെന്നു യാത്രക്കാർ പറയുന്നു.
കഴിഞ്ഞദിവസം രാത്രിയും അങ്കമാലി ഭാഗത്തെ ആശുപത്രിയിലേക്കു പോയവരുടെ കാറും സിമിലിയ ഭാഗത്തെ വളവിൽ വച്ചു മൂന്നംഗ അജ്ഞാത സംഘം തടഞ്ഞു നിർത്തിയതായി പറയുന്നു. കാർ കൈകാണിച്ചു നിർത്തിയ ശേഷം ഡോർ വലിച്ചു തുറക്കാനുള്ള ശ്രമമാണു നടന്നതെന്നു പറഞ്ഞു. ആലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 5 മോഷണങ്ങളാണു നടന്നിട്ടുള്ളത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പതോളം മോഷണങ്ങൾ നടന്നിട്ടും ഭൂരിഭാഗം സംഭവങ്ങളിലും ആലങ്ങാട് പൊലീസിനു മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല.
ലഹരിസംഘങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യമുള്ളതിനാൽ പലരും ഭയന്നിട്ടു രാത്രി പുറത്തിറങ്ങാറില്ല. ഈ അവസരം മുതലെടുത്താണു അജ്ഞാത സംഘം രാത്രി കറങ്ങി നടക്കുന്നതെന്നാണു നാട്ടുകാർ പറയുന്നത്. കൂടാതെ നാടോടി സംഘം വീടുകളിൽ അതിക്രമിച്ചു കയറുന്ന സാഹചര്യവുമുണ്ട്.
വിഷയം ശ്രദ്ധയിൽപെട്ടെന്നും പ്രദേശത്തു പരിശോധന നടത്തിയെന്നും വാട്സാപ് ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നുമാണു ആലങ്ങാട് പൊലീസ് പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]