കൊച്ചി ∙ കോർപറേഷന്റെ ഫോർട്ട് കൊച്ചി– വൈപ്പിൻ റോ– റോ സർവീസ് നടത്തുന്നത് വൻ നഷ്ടത്തിൽ. മാർച്ചിൽ 8.44 ലക്ഷം രൂപയാണു സർവീസ് മൂലമുള്ള നഷ്ടം.
കേരള സംസ്ഥാന ഉൾനാടൻ ജലഗതാഗത കോർപറേഷനും (കെഎസ്ഐഎൻസി) കൊച്ചി കോർപറേഷനും ചേർന്നാണു റോ– റോ സർവീസ് നടത്തുന്നത്. പകുതി നഷ്ടമായ 4.22 ലക്ഷം രൂപ കോർപറേഷൻ വഹിക്കണം. അതേ സമയം, റോ– റോ സർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ടു കണക്കുകൾ പരിശോധിക്കാൻ കോർപറേഷൻ നിയോഗിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് കെഎസ്ഐഎൻസിയുടെ കണക്കുകൾ പൂർണ വിശ്വാസത്തിലെടുക്കാനാകില്ലെന്നു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു യുഡിഎഫ് കുറ്റപ്പെടുത്തി.
ചിലയിനങ്ങളിലുള്ള ചെലവുകളുടെ കണക്കുകളിൽ മാറ്റം വരുത്തിയാണു പരിഷ്കരിച്ച കണക്കുകൾ സമർപ്പിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.
സംയുക്ത സംരംഭമായിട്ടും 10% അഡ്മിനിസ്ട്രേഷൻ ചാർജുകൾ ഉൾപ്പെടുത്തിയതു നിയമാസൃതമല്ലെന്നും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോർട്ടിലുണ്ട്. 2017 ഡിസംബർ മുതൽ 2025 മാർച്ച് വരെ റോ– റോ സർവീസ് നടത്തിയതിലെ നഷ്ടയിനത്തിൽ 77.78 ലക്ഷം രൂപയാണു കോർപറേഷൻ കെഎസ്ഐഎൻസിക്കു നൽകാനുള്ളത്. സർവീസ് വൻ നഷ്ടത്തിലാണെങ്കിൽ ഇതു സഹിച്ചു കെഎസ്ഐഎൻസി എന്തിനാണു മുന്നോട്ടു പോകുന്നത്?.
മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിലുള്ള സ്ഥാപനമായതിനാൽ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി.
അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ റോ– റോ നടത്തിപ്പിനായി കോർപറേഷൻ ചെലവഴിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നു മേയർ എം.
അനിൽകുമാർ പ്രതികരിച്ചു. റോ– റോയുടെ അറ്റകുറ്റപ്പണി ഇനത്തിലും വലിയ തുക കോർപറേഷൻ ചെലവഴിക്കുന്നുണ്ട്.
റോ– റോ സർവീസുമായി ബന്ധപ്പെട്ട് ഏത് ഏജൻസിക്കും അന്വേഷണം നടത്താമെന്നും മേയർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]