അധ്യാപക ഒഴിവ്: പുത്തൻതോട് സർക്കാർ എച്ച്എസ്എസ്
ചെല്ലാനം∙ പുത്തൻതോട് സർക്കാർ എച്ച്എസ്എസ്സിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.
∙ തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജിൽ വേദാന്ത വിഭാഗത്തിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 29ന് 10ന് കോളജിൽ. ∙ തേവര ഗവ.
റീജനൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങളിൽ മൈക്രോ ടീച്ചിങ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 10.30ന് സ്കൂളിൽ.
∙ പെരുമ്പാവൂർ പെരുമാനി ഗവ. യു.പിഎസിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 11 ന്.
പാർട്ട് ടൈം നഴ്സ്
ആലുവ∙ റിട്ടയർമെന്റ് ഹോമിൽ പാർട്ട് ടൈം നഴ്സിന്റെ ഒഴിവ്.
നഴ്സിങ് പാസായ ജോലി ഇല്ലാത്തവരെയും വിരമിച്ചവരെയും പരിഗണിക്കും. 9400175667.
ലാബ് ടെക്നിഷ്യൻ; അപേക്ഷിക്കാം
കാഞ്ഞൂർ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡിഎംഎൽടി /ബിഎസ്സി എംഎൽടി വിത്ത് കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. അവസാന തീയതി: 30.
0484 2466110.
കൃഷിഭവനിൽ ഇന്റേൺഷിപ്
‘ഇന്റേൺഷിപ് @ കൃഷിഭവൻ’ പദ്ധതി പ്രകാരം ജില്ലയിലെ കൃഷി ഭവനുകളിൽ 180 ദിവസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വിഎച്ച്എസ്ഇ (അഗ്രികൾചർ), ഡിപ്ലോമ ഇൻ അഗ്രികൾചർ, ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിങ് ആൻഡ് അഗ്രികൾചർ.
പ്രായം 18നും 41നും ഇടയിൽ. അപേക്ഷിക്കേണ്ട
അവസാന തീയതി നാളെ. www.keralaagriculture.gov.in.
എയ്ഡഡ് സ്കൂൾ: ഭിന്നശേഷി ഒഴിവ്
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട്, അധ്യാപക, അനധ്യാപക തസ്തികകളിലേക്കു യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനുള്ള റജിസ്ട്രേഷൻ ഡ്രൈവ് നാളെ 10ന് ആലുവ മിനി സിവിൽ സ്റ്റേഷൻ താലൂക്ക് ഓഫിസിൽ നടക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്യാത്ത, ആലുവ, പറവൂർ, കുന്നത്തുനാട്, കോതമംഗലം എന്നീ താലൂക്കുകളിലും സ്ഥിരതാമസക്കാരായ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. 0484-2421633.
ജൂനിയർ ഇൻസ്ട്രക്ടർ
കളമശേരി ഗവ.
ഐടിഐയിൽ വയർമാൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്. കൂടിക്കാഴ്ച 25ന് 11ന് ഐടിഐയിൽ.
0484 255 5505.
ഒറ്റത്തവണ റജിസ്ട്രേഷൻ
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെയും കൊച്ചി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തും. 26ന് 10.30 മുതൽ 3 വരെ കൊച്ചി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും 27ന് 10.30 മുതൽ 3 വരെ പറവൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ഒറ്റത്തവണ റജിസ്ട്രേഷൻ നടക്കും.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനാണു റജിസ്ട്രേഷൻ. 9446025780, 9446926836.
അസാപ് കേരള
അസാപ് കേരളയിൽ പത്തനംതിട്ട
ജില്ലയിലുള്ള തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ കോഴ്സിൽ ട്രെയ്നർ ഒഴിവ്. യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം.
കൂടിക്കാഴ്ച കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ 27ന്. 9495999688.
വിമൻ ഫെസിലിറ്റേറ്റർ
കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ഒഴിവ്.
30നു വൈകിട്ടു 3നു മുൻപ് അപേക്ഷിക്കണം. 80862 78892.
സപ്ലൈകോ
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനിൽ ( സപ്ലൈകോ) ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ (യോഗ്യത: എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്), പാഡി ക്വാളിറ്റി അഷ്വറൻസ് (യോഗ്യത: ബിഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്) ട്രെയ്നി ഒഴിവ്.
കൂടിക്കാഴ്ച 27ന് 11ന് എറണാകുളം ഗാന്ധിനഗറിലുള്ള സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ. 0484 2203077
കരാട്ടെ പരിശീലകർക്ക് അപേക്ഷിക്കാം
പറവൂർ ∙ ചേന്ദമംഗലം പഞ്ചായത്തിൽ 10 മുതൽ 20 വരെ പ്രായമുള്ള പെൺകുട്ടികൾക്കു കരാട്ടെ പരിശീലനം നൽകാൻ യോഗ്യതയുള്ള പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 3ന് 3 മണിക്കകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
എയ്റ്റ്ത്ത് ഡാൻ ഉള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
പറവൂർ ∙ കൃഷിഭവനിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാർഷിക വിഷയത്തിൽ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് ഉള്ളവർക്കും കാർഷികം/ ഓർഗാനിക് ഫാമിങ് വിഷയത്തിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 18നും 41നും ഇടയിൽ (2025 ഓഗസ്റ്റ് ഒന്നിന്) പ്രായമുള്ളവരാകണം.
അർഹരായവർക്ക് www.keralaagriculture.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായും കൃഷിഭവനുകളിലും കാർഷിക ഉപഡയറക്ടറുടെ ഓഫിസിലും നേരിട്ടും അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളോടൊപ്പം 27നകം സമർപ്പിക്കണം.
അപേക്ഷ ക്ഷണിച്ചു
പെരുമ്പാവൂർ ∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും എംഇഎസ് കോളജ് മാറമ്പിള്ളിയിലെ ബയോസയൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ യുജിസി / സിഎസ്ഐആർ നെറ്റ് പരിശീലന പരിപാടിയിലേക്ക് ന്യൂനപക്ഷ വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ലൈഫ് സയൻസ് വിഷയത്തിലാണ് പരിശീലനം നൽകുന്നത്.
55% മാർക്കോടെ ഒന്നാം വർഷം വിജയിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ബിപിഎൽ വിദ്യാർഥികൾക്കു മുൻഗണന. അവസാന തീയതി ഒക്ടോബർ 10. 97456 29677.
ഐടിഐയിൽ സീറ്റൊഴിവ്
മുളന്തുരുത്തി ∙ തലക്കോട് മാർ ഗ്രിഗോറിയോസ് ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഫിറ്റർ ട്രേഡുകളിൽ സീറ്റൊഴിവ്.
9496245417.
ഗാട്ടാ ഗുസ്തി റഫറി ടെസ്റ്റ്
ഫോർട്ട്കൊച്ചി∙ സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ ഗാട്ടാ ഗുസ്തി റഫറി ടെസ്റ്റും ക്ലിനിക്കും ഒക്ടോബറിൽ പട്ടാളം മൈതാനത്ത് നടത്തും. ഒക്ടോബർ 5ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം.
9895410626.
വാനനിരീക്ഷണം; വിദ്യാർഥികൾക്ക് പങ്കെടുക്കാം
പിറവം∙ഗവ. ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബിന്റെ വാന നിരീക്ഷണ പരിപാടി ‘ആസ്ട്രോമെലോഡിക് 2.0’ 26നു 4നു സ്കൂൾ ഹാളിൽ നടക്കും.
നഗരസഭ അധ്യക്ഷ ജൂലി സാബുവിന്റെ അധ്യക്ഷതയിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ടിങ്ക്വിൾലാബ്, വാനനിരീക്ഷണം തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ടാകും.
മറ്റു സ്കൂളുകളിലെ വിദ്യാർഥികൾക്കും പങ്കെടുക്കാം.9605658622.
സ്വകാര്യമേഖലയിൽ ജോലി; ഒറ്റത്തവണ റജിസ്ട്രേഷൻ നാളെ
എളങ്കുന്നപ്പുഴ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുളള എംപ്ലോയബിലിറ്റി സെന്റർ,കൊച്ചിടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനുള്ള ആജീവനാന്ത ഒറ്റത്തവണ റജിസ്ട്രേഷൻ നാളെ 10.30 മുതൽ 3 വരെ കൊച്ചി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ ഫീസ് നൽകി റജിസ്റ്റർ ചെയ്യാം.
ഇവർക്കു സോഫ്റ്റ് സ്കിൽ ട്രെയിനിങ്,കരിയർ കൗൺസിലിങ്,കംപ്യൂട്ടർ ട്രെയിനിങ്,കമ്യൂണിക്കേഷൻ സ്കിൽ ട്രെയിനിങ് എന്നിവ സൗജന്യമായി നൽകും. ജോബ് ഡ്രൈവിലും പങ്കെടുക്കാം.
റജിസ്ട്രേഷന് ഇ മെയിൽ ഐഡിയോ,ഫോൺ നമ്പറോ വേണം. ആധാർ,വോട്ടേഴ്സ് ഐഡി,പാസ് പോർട്ട്,പാൻകാർഡ് ഇവയിൽ ഏതെങ്കിലും ഒന്നു ഹാജരാക്കണം.
9446025780,9446926836.
കുറ്റ്യാടി തെങ്ങിൻ തൈകൾ വിൽപനയ്ക്ക്
കൊച്ചി ∙ നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്തുൽപാദന കേന്ദ്രത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ വിൽപനയ്ക്ക്. വില 100 രൂപ.
പുതു കൃഷി പദ്ധതി പ്രകാരം ബോർഡിന്റെ 350 രൂപ സബ്സിഡിക്കുള്ള അപേക്ഷ ഫോമും തൈകൾക്ക് ഒപ്പം ലഭിക്കും. 0485 2554240.
‘നൃത്യ 25’ നൃത്തോത്സവം 28 മുതൽ
കൊച്ചി∙ ‘നൃത്യക്ഷേത്ര- ടെംപിൾ ഓഫ് ഡാൻസ്’ സംഘടിപ്പിക്കുന്ന നൃത്തോത്സവം ‘നൃത്യ 25’ ഫൈൻ ആർട്സ് ഹാളിൽ 28ന് ആരംഭിക്കും. നൃത്യക്ഷേത്രയുടെ 25–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നൃത്തോത്സവം മട്ടന്നൂർ ശങ്കരൻകുട്ടി വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും. അന്ന് 6ന് നടി ശോഭന അവതരിപ്പിക്കുന്ന നൃത്തം. 29ന് നൃത്യക്ഷേത്രയിലെ വിദ്യാർഥിനികളുടെ നൃത്തപരിപാടികൾ എന്നിവയുണ്ടാകും. കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരുടെയും മോഹിനിയാട്ടം നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകൾ ശ്രീദേവി രാജൻ, പേരക്കുട്ടി സന്ധ്യാ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
ഹയർ സെക്കൻഡറി മിനി എക്സ്പോ ഇന്നും നാളെയും
ആലുവ∙ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസലിങ് സെല്ലിന്റെ വിദ്യാഭ്യാസ ജില്ലാ തലത്തിലുള്ള മിനി എക്സ്പോ ഇന്നും നാളെയും സെന്റ് ഫ്രാൻസിസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
56 സ്കൂളുകളിൽ നിന്നായി 5,500 കുട്ടികൾ പങ്കെടുക്കും. ഇന്ന് 9.30നു ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ അധ്യക്ഷത വഹിക്കും.
കൂൺ കൃഷി സെമിനാർ നാളെ ആലുവയിൽ; ആലുവ വൈഎംസിഎയുടെ സഹകരണത്തോടെ മനോരമ സംഘടിപ്പിക്കുന്നു
ആലുവ∙ പോഷകസമൃദ്ധമായ കൂൺ സ്വന്തം ആവശ്യത്തിനും വ്യവസായ അടിസ്ഥാനത്തിലും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ മാർഗനിർദേശവുമായി മലയാള മനോരമയും ആലുവ നേതാജി റോഡിൽ പ്രവർത്തിക്കുന്ന വൈഎംസിഎ ഇന്റർനാഷണലും ചേർന്ന് 26-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈഎംസിഎ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
വീടുകളിലും ഫ്ലാറ്റുകളിലും ചെലവ് കുറഞ്ഞ രീതിയിൽ കൂൺ കൃഷി ചെയ്യാനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ്, ലീനാസ് മഷ്റൂം ഫാമിങ്ങിന്റെ മാനേജിങ് പാർട്നർ ജിത്തു തോമസ് നയിക്കും. കൂണുകളുടെ വിവിധ ഇനങ്ങളും അവ കൃഷി ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട
കാര്യങ്ങളും വിശദീകരിക്കും. 250 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ച് പങ്കെടുക്കുന്നവർക്ക് 240 രൂപ വിലവരുന്ന ഒരു വർഷത്തെ കർഷകശ്രീ മാഗസിനും, 140 രൂപ വിലയുള്ള 2026-ലെ കർഷകശ്രീ ഡയറിയും സൗജന്യമായി ലഭിക്കും.
പണം അടച്ച് റജിസ്റ്റർ ചെയ്യുന്ന ആദ്യ 100 പേർക്കാണ് പ്രവേശനം.കൂടുതൽ വിവരങ്ങൾക്ക്: 9947164707, 9746364493 (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ).
കസ്തൂർബ നഗറിൽ ജിസിഡിഎയുടെ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം 27 ന്
കൊച്ചി ∙ പനമ്പിള്ളി നഗർ കസ്തൂർബ നഗറിൽ ജിസിഡിഎയുടെ ഫുഡ് സ്ട്രീറ്റ് 27 ന് വൈകിട്ട് 6.30 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള അധ്യക്ഷനാവും.
മേയർ എം.അനിൽകുമാർ ,എംഎൽഎ മാരായ ടി. ജെ.
വിനോദ്, കെ.ജെ. മാക്സി, പി.വി.
ശ്രീനിജിൻ തുടങ്ങിയവർ പങ്കെടുക്കും.
ജീവിത ശൈലി രോഗനിർണയ ക്യാംപ് ഇന്ന്
കൂത്താട്ടുകുളം∙ തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണത്തൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെ സൗജന്യ അസ്ഥി ബല നിർണയ ക്യാംപും ജീവിത ശൈലി രോഗനിർണയ ക്യാംപും നടത്തും.
വിവിധയിനം ആഹാര പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
പേ വിഷബാധ നിർമാർജന പദ്ധതി ഇന്നു മുതൽ
പെരുമ്പാവൂർ ∙ നഗരസഭയുടെയും ഗവ. മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ റാബിസ് ഫ്രീ കേരള ജനകീയാസൂത്രണ പദ്ധതി 2025-26 പ്രകാരം പേ വിഷബാധ നിർമാർജന പദ്ധതി ഇന്നു മുതൽ 27 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
ഇന്നു രാവിലെ 9ന് പെരുമ്പാവൂർ മൃഗാശുപത്രി, 10.30ന് കടുവാൾ പ്രീ മെട്രിക് ഹോസ്റ്റൽ, 11ന് വല്ലം പള്ളിപ്പടി, 11.30ന് കാഞ്ഞിരക്കാട് എസ്എൻഡിപി അങ്കണവാടി, 12ന് ചക്കരക്കാട്ട് കാവ്, 12.30ന് തുരുത്തിപറമ്പ്. നാളെ രാവിലെ 10ന് പൂപ്പാനി റേഡിയോ സെന്റർ, 10.30ന് കാരാട്ടുപള്ളിക്കര അങ്കണവാടി, 11ന് ഇടയ്ക്കാട്ടുകുളം റോഡ്, 11.30ന് 14ാം നമ്പർ അങ്കണവാടി, 12ന് മരുത് കവല, 12.30ന് പാറക്കണ്ടം, ഒന്നിന് ഇഎംഎസ് ടൗൺ ഹാൾ പരിസരം, 27ന് രാവിലെ 10ന് മജീദ് മരയ്ക്കാർ റോഡ് അങ്കണവാടിക്കു സമീപം, 10.30ന് പെരിയാർവാലി ക്ലബ്, 11ന് പട്ടാൽ ഷോപ്പിങ് കോംപ്ലക്സ്, 11.30ന് എംകെഎം സൺഡേ സ്കൂൾ, 12ന് നാഗഞ്ചേരിമന കവല, 12.30ന് ഇരിങ്ങോൾ മുല്ലയ്ക്കൽ കവല.
വൈദ്യുതി മുടക്കം
മരട് കാട്ടിത്തറ റോഡ്, അയിനി അമ്പലം, നിരവത്ത് റോഡ്, പാണ്ടവത്ത് റോഡ്, അയിനി– മാർട്ടിൻപുരം റോഡ്, സൊസൈറ്റി റോഡ് എന്നിവിടങ്ങളിൽ 10 മുതൽ 5.30 വരെ.
ഇഞ്ചിപ്പറമ്പ്, ഉണിച്ചിറ, പൈപ്ലൈൻ, തൃക്കാക്കര അമ്പലം, ലെവൂക്ക, ജഡ്ജിമുക്ക്, പുലിമുകൾ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]