മരട്∙ ചമ്പക്കര കനാൽ തീരത്തെ രാത്രികാലങ്ങളിലെ പ്രാണി ശല്യം ഇല്ലാതാക്കാൻ മരട് നഗരസഭ നടപടി തുടങ്ങി. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഫോഗിങ് നടത്തി.
കണ്ണാടിക്കാട് പാലത്തിനു സമീപം തുടങ്ങി ചമ്പക്കര ഭാഗം വരെയാണ് പുകയടിച്ചത്. രൂക്ഷമായ പ്രാണി ശല്യത്തെ പറ്റി ‘മനോരമ’ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണു നടപടി.
ഫോഗിങ് നടത്തിയിട്ടും പ്രാണി ശല്യം കുറയുന്നില്ലെങ്കിൽ മറ്റു മാർഗങ്ങൾ ആരായുമെന്ന് മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, ആരോഗ്യവിഭാഗം സമിതി അധ്യക്ഷ റിനി തോമസ് എന്നിവർ പറഞ്ഞു. കൊതുകു പോലുള്ള പ്രാണികളാണ്.
കുത്തില്ല. ഒരു രാത്രിയുടെ ആയുസ്സിൽ ചത്തു വീഴും.നൂറു കണക്കിനു പ്രാണികളാണ് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇരച്ചെത്തുന്നത്.
തണുപ്പുകാലത്ത് ഇത്തരം പ്രാണികളെ കാണാറുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മഴ പെയ്തപ്പോൾ പ്രാണി ശല്യത്തിന് അൽപം കുറവുണ്ടായി. കനാൽത്തീരത്തു മാത്രമാണ് ശല്യമുള്ളത്.
കനാലിൽ നിറഞ്ഞ പോളപ്പായലാണോ ഉറവിടം എന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വിളക്കുകളുടെ ആകർഷണത്തിലാണ് കൂട്ടത്തോടെ കനാൽ തീരത്തേക്ക് എത്തുന്നത്. എന്നാൽ ഉൾനാടൻ കായൽ പ്രദേശങ്ങളിൽ പോളപ്പായൽ വ്യാപകമായി ഉണ്ടെങ്കിലും ചമ്പക്കര കനാൽ തീരത്തു മാത്രം ഇവയെ കാണുന്നതിന്റെ കാരണം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]