കാക്കനാട്∙ തൃക്കാക്കര നഗരസഭാ പരിധിയിലെ ഏറ്റവും വലിയ ചിറകളിലൊന്നായ ചെമ്പുമുക്ക് വാരിക്കോരിച്ചിറ ഇനി ‘ഹരിത സരോവരം’. നവീകരിച്ച ചിറയുടെ ഉദ്ഘാടനം 281 വീട്ടമ്മമാർ ചേർന്നു നിർവഹിക്കും.
ചിറ, കുളം, വോക് വേ, ഓപ്പൺ ജിം, റീഡിങ് ബോക്സ് (മിനി ലൈബ്രറി ), അലങ്കാര വിളക്കുകൾ എന്നിവയാണ് വാരിക്കോരിച്ചിറയിൽ പൂർത്തീകരിച്ചിട്ടുള്ളത്. ഉദ്ഘാടകരായ 281 വീട്ടമ്മമാരുടെയും പേര് ഉൾപ്പെടുത്തി നോട്ടിസ് പുറത്തിറക്കി.
ഉദ്ഘാടന ഫലകത്തിലും ഇത്രയും വീട്ടമ്മമാരുടെ പേരുകൾ ഉണ്ടാകും.
ഏറ്റവും കൂടുതൽ പ്രായമുള്ള റിട്ട. പ്രധാനാധ്യാപിക കൂടിയായ കെ.ജി.
മരിയട്രീസ ഉദ്ഘാടന പരിപാടിക്കു നേതൃത്വം നൽകും. ഉദ്ഘാടകരായ വീട്ടമ്മമാർക്ക് നറുക്കെടുപ്പിലൂടെ വീട്ടുപകരണങ്ങൾ സമ്മാനമായി വിതരണം ചെയ്യും.
ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ഇരുന്നൂറ്റൻപതോളം പുസ്തകങ്ങളുള്ള മിനി ലൈബ്രറിയാണ് റീഡിങ് ബോക്സ് എന്ന പേരിൽ കുളക്കരയിൽ നിർമിച്ചിരിക്കുന്നത്. പുസ്തകമെടുത്തു കുളക്കരയിൽ ഇരുന്നു വായിച്ച ശേഷം തിരികെ വയ്ക്കാം.
പ്രദേശത്തെ പ്രഭാത, സായാഹ്ന നടത്തക്കാർക്ക് പ്രയോജനം ലഭിക്കുന്ന വിധമാണ് വോക് വേ.
നാട്ടുകാർക്ക് ആരോഗ്യ സംരക്ഷണത്തിന് ഇവിടത്തെ ഓപ്പൺ ജിം പ്രയോജനപ്പെടുത്താം. ഞായറാഴ്ച 5.30നാണ് ഉദ്ഘാടനച്ചടങ്ങ്. പൊതുസമ്മേളനം നഗരസഭാധ്യക്ഷ രാധാമണി പിള്ള ഉദ്ഘാടനം ചെയ്യും.
വാർഡിലെ മികച്ച വിദ്യാർഥികൾക്ക് ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. വാരിക്കോരിച്ചിറയോട് അനുബന്ധിച്ചു ഭാവിയിൽ ശുദ്ധജല പദ്ധതി നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കൗൺസിലർ കെ.എക്സ്.
സൈമൺ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]