കാക്കനാട്∙ സംവിധായകൻ കെ.ജി. ജോർജിന്റെ നഷ്ടപ്പെട്ടെന്നു കരുതിയ ദേശീയ പുരസ്കാര സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ മകൾക്കു സമ്മാനിച്ചു. 1975ൽ സ്വപ്നാടനം എന്ന ചലച്ചിത്രത്തിനു ലഭിച്ച ദേശീയ പുരസ്കാരത്തോടൊപ്പമുണ്ടായിരുന്ന സർട്ടിഫിക്കറ്റ് ഇടക്കാലത്തു മാക്ട
ഓഫിസിൽ ഏൽപ്പിച്ചിരുന്നു. ഇതാണു പിന്നീടു കാണാതായത്. മാക്ട
ഭാരവാഹികൾ കണ്ടെടുത്ത സർട്ടിഫിക്കറ്റാണു മകൾ താര കെ. ജോർജിന് ഇന്നലെ കൈമാറിയത്. കെ.ജി.
ജോർജിന്റെ രണ്ടാം ചരമവാർഷിക ദിനമായിരുന്നു ഇന്നലെ. രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് അപ്ലൈഡ് സയൻസസിലെ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിങ് വിഭാഗം നടത്തിയ ചലച്ചിത്രോത്സവ വേദിയിൽ ഗാന രചയിതാവ് ഷിബു ചക്രവർത്തിയിൽനിന്നു സർട്ടിഫിക്കറ്റ് താര ഏറ്റുവാങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]