ആലുവ∙ സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഓൺലൈൻ പ്രചാരണം നടത്തിയെന്ന കേസിൽ ആരോപണവിധേയനായ കെ.എം.
ഷാജഹാൻ റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. പൊലീസിന്റെ മൊഴിയെടുക്കൽ 5 മണിക്കൂർ നീണ്ടു.
ഉച്ചയ്ക്കു 2നു സ്റ്റേഷനിലെത്തിയ ഷാജഹാനെ രാത്രി 7.18നാണു വിട്ടയച്ചത്. പുറത്തുവന്ന ഷാജഹാൻ മാധ്യമങ്ങളോട് ‘ഒന്നും പറയാനില്ലെ’ന്നു പ്രതികരിച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകർ സൈബർ സ്റ്റേഷനു മുൻപിൽ ഷാജഹാനെതിരെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
ഷാജഹാന്റെ മൊഴി വിശദമായി പൊലീസ് പരിശോധിച്ച ശേഷം വീണ്ടും ഹാജരാകാൻ നോട്ടിസ് നൽകും. തിരുവനന്തപുരത്തുനിന്നു ട്രെയിനിൽ 1.45നു റെയിൽവേ സ്റ്റേഷനിൽ എത്തിയ ഷാജഹാനെ സുരക്ഷ മുൻനിർത്തി പൊലീസ് വാഹനത്തിലാണു സൈബർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നത്.
തിരിച്ചു പൊലീസ്തന്നെ റെയിൽവേ സ്റ്റേഷനിലാക്കി. മുനമ്പം ഡിവൈഎസ്പി എസ്.
ജയകൃഷ്ണൻ, സൈബർ പൊലീസ് ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, ബിനാനിപുരം ഇൻസ്പെക്ടർ വി.ആർ.
സുനിൽ എന്നിവരുടെ നേതൃത്വത്തിലാണു ഷാജഹാനെ ചോദ്യം ചെയ്തത്.
വിവാദ പരാമർശങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഉൾപ്പെടെ അന്വേഷണസംഘം ഷാജഹാന്റെ കയ്യിൽനിന്നു പിടിച്ചെടുത്തു. നേരത്തേ, പൊലീസ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണിൽ വിവാദ പരാമർശങ്ങൾ എഡിറ്റ് ചെയ്ത മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല.
പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചു ഹാജരാക്കുകയായിരുന്നു. കേസിൽ പ്രതിയായ പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ.
ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി.
ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷ അടുത്ത ദിവസം പരിഗണിക്കും. കേസിലെ മൂന്നാം പ്രതി യാസർ എടപ്പാളിനോട് ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും എത്തിയില്ല.
ഇദ്ദേഹം വിദേശത്താണെന്നാണു സൂചന. തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
ലൈംഗികാരോപണം: കോൺഗ്രസിന് പങ്കില്ലെന്ന് ഉണ്ണിക്കൃഷ്ണൻ
കൊച്ചി∙ തനിക്കെതിരെ വ്യാജമായി ലൈംഗികാരോപണം ഉന്നയിച്ചതു സംബന്ധിച്ച ഗൂഢാലോചന നടന്നതു പറവൂരിലാണെന്നും വൈപ്പിൻ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് അതിൽ പങ്കില്ലെന്നും കെ.എൻ.
ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇതേക്കുറിച്ചു നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമായി നടക്കുന്നതായി അദ്ദേഹം അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]