
കാക്കനാട്∙ വ്യത്യസ്ത ഇനങ്ങളിൽപെട്ട കറവപ്പശുക്കളെയും കിടാരികളെയും കന്നുക്കുട്ടികളെയും പുതു തലമുറയ്ക്കു പരിചയപ്പെടുത്തി കന്നുകാലി പ്രദർശനവും മത്സരവും. സഹിവാൾ, എച്ച്എഫ്, ഗീർ, ജഴ്സി, വെച്ചൂർ ഇനങ്ങളിലെ പശുക്കൾ തുതിയൂരിലെ പ്രദർശന നഗരിയിൽ അണിനിരന്നു.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ക്ഷീര വികസന വകുപ്പും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്.
മികച്ച പശുക്കളുടെ ഉടമകൾക്ക് പുരസ്കാരം നൽകി. കറവപ്പശു വിഭാഗത്തിൽ സിയ കാരപ്പറമ്പിൽ, എം.എൻ.ജയപ്രകാശ് പാലച്ചുവട്, മോളി ഫ്രാൻസിസ് എന്നിവരുടെ പശുക്കൾ ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി.
കിടാരി വിഭാഗത്തിൽ രത്നമ്മ ചാത്തംവേലി, രമണി പുത്തൻപറമ്പിൽ, ദക്ഷ ജെ.നായർ എന്നിവരുടെ കിടാരികൾക്കും കന്നുക്കുട്ടി വിഭാഗത്തിൽ റാഫേൽ തട്ടാശേരി, സിയ കാരപ്പറമ്പിൽ, ലീന കാരപ്പറമ്പിൽ എന്നിവരുടെ കന്നുകുട്ടികൾക്കും സമ്മാനം ലഭിച്ചു.
നഗരസഭാധ്യക്ഷ രാധാമണി പിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.ജി.ദിനൂപ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി ചെയർമാൻ വിവേക് ഹരിദാസ്, ചിറ്റേത്തുകര ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എം.എൻ.ഗിരി, പാർവതി കൃഷ്ണപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]