
കൊച്ചി ∙ കനാൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 28.77 കോടി രൂപയുടെ നവീകരണ പദ്ധതികൾ നടപ്പാക്കാൻ പോകുന്ന എറണാകുളം മാർക്കറ്റ് കനാൽ അപകടാവസ്ഥയിൽ.കനാലിന്റെ അരികു ഭിത്തികൾ ഇടിഞ്ഞ് ഏതു നിമിഷവും കനാലിലേക്കു വീഴാം. ടൺ കണക്കിനു ചരക്കുമായി വാഹനങ്ങൾ സഞ്ചരിക്കുകയും ലോഡ് ഇറക്കാനായി കനാൽ ഭിത്തിയോടു ചേർത്തു വാഹനങ്ങൾ നിർത്തുകയും ചെയ്യുന്ന റോഡാണിത്. ഇൗ വാഹനങ്ങൾ കനാലിലേക്കു വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കനാൽ നവീകരണത്തിനു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നേരത്തേ ടെൻഡർ ക്ഷണിച്ചെങ്കിലും ഇതുവരെ ആ ടെൻഡറിൽ തീരുമാനമെടുത്തിട്ടില്ല. നഗരത്തിലെ 6 പ്രധാന കനാലുകൾ പുനരുദ്ധരിക്കുന്നതിനു സർക്കാർ 3716 കോടി രൂപ അനുവദിച്ചിരുന്നു.
അതിൽ ഉൾപ്പെട്ടതാണു മാർക്കറ്റ് കനാൽ. ബാനർജി റോഡിനെയും കൊച്ചി കായലിനെയും ബന്ധിപ്പിച്ചു കിടക്കുന്ന കനാൽ ചെളിനീക്കി ആഴംകൂട്ടി സൈഡ് റോഡുകൾ ബലപ്പെടുത്തി മനോഹരമാക്കാനുള്ളതാണു പദ്ധതി.
കനാലിനു കുറുകെയുള്ള പാലം പുനർനിർമിക്കുകയും ചെയ്യും.
ഇതു സംബന്ധിച്ച ഫയൽ കഴിഞ്ഞ സെപ്റ്റംബറിൽ ധന വകുപ്പിലേക്ക് അയച്ചതാണെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനിടയിലാണു കനാലിന്റെ അരികു ഭിത്തികൾ ഇടിയാൻ തുടങ്ങിയിരിക്കുന്നത്. ടെൻഡറിന് അനുമതി നൽകി വർക്ക് ഉടൻ ആരംഭിച്ചില്ലെങ്കിൽ മാർക്കറ്റ് കനാൽ അപകട
മേഖലയാവും. അതിൽ കാലതാമസം ഉണ്ടായാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണുകയെങ്കിലും വേണമെന്നു വ്യാപാരികൾ ആവശ്യപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]