
കൊച്ചി ∙ ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ജ്ഞാനസഭ’യ്ക്ക് മുന്നോടിയായി രണ്ടുദിവസത്തെ ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠക്കിന് പിറവം പേപ്പതിയിലെ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനമായ ആദിശങ്കരനിലയത്തിൽ തുടക്കമായി. ദേശീയ ചിന്തൻ ബൈഠക്കിൽ പങ്കെടുക്കാൻ ചിന്മയ ആസ്ഥാനത്ത് എത്തിയ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ ചിന്മയ മിഷൻ കേരള തലവൻ സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആചാര്യൻ സ്വാമി ശാരാദാനന്ദ സരസ്വതി, സ്വാമി ചിദ്രൂപാനന്ദ, ചിന്മയ സംസ്കൃത ഗവേഷണ കേന്ദ്രം റിസർച്ച് സെന്റർ ഡയറക്ടർ ഡോ പി.എൻ.സുദർശൻ, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ.
എൻ.സി.ഇന്ദുചൂഡൻ എന്നിവർ ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ശ്രീശങ്കരാചാര്യരുടെ ജന്മഗൃഹം സന്ദർശിച്ച മോഹൻ ഭാഗവത് ചിത്വിലാസം സഭാഗൃഹത്തിൽ നടക്കുന്ന ജ്ഞാനസഭയുടെ ഭാഗമായ രണ്ടു ദിവസത്തെ ദേശീയ ചിന്തൻ ബൈഠക്ക് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു.
ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ തലത്തിലുള്ള പ്രവർത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
വിദ്യാഭ്യാസ വിചക്ഷണരും ഉൾപ്പെടെ 100 പ്രതിനിധികളാണ് പിറവം വെളിയനാട് നടക്കുന്ന രണ്ടുദിവസത്തെ ദേശീയ ചിന്തൻ ബൈഠക്കിൽ പങ്കെടുക്കുന്നത്. വികസിത ഭാരതത്തിന്റെ സൃഷ്ടിക്ക് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഹൃസ്വവും ദീർഘവുമായ കാലയളവിൽ ആവിഷ്കരിക്കേണ്ട
സംഘടനാപരമായ പദ്ധതികൾക്കാണ് ചിന്തൻ ബൈഠക്കിൽ പ്രധാനമായും ചർച്ച ചെയ്ത് രൂപം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]