
അങ്കമാലി ∙ നിർമാണത്തിലെ അപാകതയെ തുടർന്ന് അങ്കമാലി– മഞ്ഞപ്ര റോഡ് വീണ്ടും ഇടിഞ്ഞു. കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്താണ് കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയ ഭാഗം ഇടിഞ്ഞത്.
ഇടിഞ്ഞ ഭാഗത്ത് വാഹനങ്ങൾ കയറിയാൽ മറിയാനുള്ള സാധ്യതയേറെയാണ്.ഒന്നര മാസം മുൻപ് കിടങ്ങൂർ കനാൽ സ്റ്റോപ്പിനു സമീപത്തും ഇത്തരത്തിൽ റോഡിന്റെ അരിക് ഇടിഞ്ഞ് കാനയിലേക്കു വീണിരുന്നു. ആ ഭാഗം ഉടനെതന്നെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.
സുബ്രഹ്മണ്യസ്വാമി സ്റ്റോപ്പിനു സമീപം റോഡ് ഇടിഞ്ഞത് വലിയ അപകടങ്ങൾക്കു വഴി വയ്ക്കും.
അങ്കമാലിയിൽ നിന്നു മഞ്ഞപ്ര ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടാനുള്ള സാധ്യതയുള്ളത്. 12 മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്.
റോഡിനു വീതി കുറവുള്ളതിനാൽ എതിർവശത്തു നിന്നു വാഹനങ്ങൾ വരുമ്പോൾ ഭാരവാഹനങ്ങൾ റോഡിന്റെ അരികിലേക്കു ഒതുക്കും. റോഡ് അപകടാവസ്ഥയിലായ ഭാഗത്ത് വാഹനങ്ങൾ ചേർത്താൽ കാനയിലേക്കു വീഴും.റോഡ് തകരാറിലായ ഭാഗത്ത് ബിജെപി ചുവന്ന കൊടി സ്ഥാപിച്ചിട്ടുണ്ട്. റോഡ് പുനർനിർമാണം പൂർത്തിയായിട്ട് ഏറെ നാളുകൾ ആയിട്ടില്ല.
റോഡ് രണ്ടിടങ്ങളിൽ ഇടിഞ്ഞതിനെ തുടർന്ന് റോഡ് നിർമാണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]