
കണ്ണമാലി∙ തീരദേശത്ത് കടൽ കയറ്റം തുടരുകയാണ്. മൂന്ന് ദിവസം പിന്നിടുന്ന കടൽ കയറ്റം ജനജീവിതം തകിടംമറിച്ചു.
ഇന്നലെയും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാൻ കഴിയാതായി. ശുചിമുറികളടക്കം വെള്ളത്തിലാണ്.
കടൽ ശാന്തമാകുന്നതു വരെ ആളുകൾ ബന്ധുവീടുകളിലേക്കും മറ്റും മാറി. അതേസമയം, തീരദേശ റോഡിന്റെ പല ഭാഗവും ഇന്നലെയും വെള്ളത്തിൽ മുങ്ങി. ഇതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി.
കണ്ണമാലി, ചെറിയകടവ്, കമ്പനിപ്പടി എന്നിവിടങ്ങളിലാണ് ഇന്നലെയും കടൽ കയറിയത്.
ഇവിടങ്ങളിൽ പലയിടത്തും താൽക്കാലിക തടയണ നിർമിച്ചിട്ടുണ്ടെങ്കിലും അതും കവിഞ്ഞാണ് വെള്ളമെത്തിയത്. മാത്രമല്ല, ചിലയിടങ്ങളിൽ ആ ജോലികൾ പൂർത്തിയായിട്ടുമില്ല.
ഇവിടങ്ങളിലുള്ളവർ ഇരട്ടി ദുരിതമാണ് അനുഭവിക്കുന്നത്. സാധാരണഗതിയിൽ കർക്കടക വാവിനോടനുബന്ധിച്ചു കടൽകയറ്റം പതിവാണെന്ന് പഴമക്കാർ പറയാറുണ്ട്.
എന്നാൽ, വേലിയേറ്റ സമയത്തു പടിഞ്ഞാറു നിന്നുള്ള കാറ്റില്ലാതിരുന്നതു മൂലം കടൽ ഇരച്ചു കയറുന്ന സ്ഥിതി ഒഴിവായി. ഇതുമൂലം, വീടുകൾ തകർന്നും മറ്റുമുള്ള വലിയ നാശനഷ്ടങ്ങളും ഉണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]