
മരട് ∙ കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നവീകരണം നടക്കുന്ന കുണ്ടന്നൂർ മുതൽ മിനി ബൈപാസ് വരെയുള്ള ദുരിത യാത്രയ്ക്ക് താൽക്കാലികാശ്വാസം. ടൈലും ടാറിങ്ങും ചേരുന്നിടത്തെ കുഴികൾ ദേശീയപാത അധികൃതർ താൽക്കാലികമായി മൂടി.
റോഡിന്റെ ദുരവസ്ഥയെ പറ്റി ‘മനോരമ’ വാർത്ത നൽകിയിരുന്നു.ടൈൽ വിരിച്ചതിലെ അപാകത കാരണം ന്യൂക്ലിയസ് മാളിനു സമീപം റോഡിനു കുറുകെ ഒരു മീറ്റർ വീതിയിൽ തോടു പോലെ ആയ ഭാഗം ഉൾപ്പെടെ ജിഎസ്പി മിശ്രിതം ഇട്ടു താൽക്കാലികമായി മൂടി.
ഈ പാതാളക്കുഴി പ്രതിഷേധ സൂചകമായി കോൺക്രീറ്റ് ഇട്ടു മൂടാനുള്ള തയാറെടുപ്പിലായിരുന്നു കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റി പ്രവർത്തകർ.ജിഎസ്പി മിശ്രിതം ഇട്ടെങ്കിലും ഒരു ദിവസത്തിനുള്ളിൽ തന്നെ കുഴികൾ വീണ്ടും രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾക്ക് ഇവിടെ ബ്രേക്കിടാതെ പോകാനാവില്ല.
ദേശീയ പാത ഇടപ്പള്ളി ഡിവിഷന്റെ മേൽനോട്ടത്തിൽ ഒരു വർഷത്തിലേറെയായി നവീകരണം തുടങ്ങിയിട്ട്. റോഡിൽ വിരിക്കാൻ ഇറക്കിയ ടൈലുകൾ പാതയോരത്ത് മതിൽ പോലെ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]