
കാക്കനാട് ∙ ജില്ലാ ആസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പൽ വാണിജ്യ സമുച്ചയം 7 വർഷമായി പ്രവർത്തിക്കുന്നതു സുരക്ഷ സർട്ടിഫിക്കറ്റ് ഇല്ലാതെ. തൃക്കാക്കര, പഞ്ചായത്തായിരുന്ന കാലത്ത് സ്ഥാപിച്ച ആദ്യ വാണിജ്യ സമുച്ചയമാണിത്.
ചോർന്നൊലിച്ചും മേൽത്തട്ട് ദ്രവിച്ചും അപകടാവസ്ഥയിലായതിനെ തുടർന്നാണ് 2018 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തത്. ഇതോടു ചേർന്നാണ് കാക്കനാട് ബസ് സ്റ്റാൻഡ് മുനിസിപ്പൽ ഓഫിസ് മന്ദിരവും.
ഇരുപതോളം വാണിജ്യ സ്ഥാപനങ്ങളാണ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നത്.
ടൗൺ മധ്യത്തിൽ ആയതിനാൽ എപ്പോഴും തിരക്കുള്ള സ്ഥലമാണിത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച് അടർന്നു വീഴാറായ പരുവത്തിലാണ്. തൂണുകൾ തകർന്നു തുടങ്ങി.
ഇവയുടെ കോൺക്രീറ്റ് പൊളിഞ്ഞു കമ്പികൾ പുറത്തു കാണാവുന്ന സ്ഥിതിയിലാണ്. വാണിജ്യ സമുച്ചയം അപകട
ഭീഷണിയിലാണെന്നും വ്യാപാരികളെ ഒഴിപ്പിക്കണമെന്നും നഗരസഭ പൊതുമരാമത്ത് വിഭാഗം വർഷങ്ങൾക്കു മുൻപു ശുപാർശ നൽകിയിരുന്നതാണ്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കച്ചവടക്കാർക്ക് ഏതാനും വർഷം മുൻപ് നോട്ടിസ് നൽകിയെങ്കിലും ആരും ഗൗനിച്ചില്ല.1978ൽ അന്നത്തെ പഞ്ചായത്തു മന്ത്രി കെ. അവുക്കാദർകുട്ടി നഹ തറക്കല്ലിട്ട
ബസ് സ്റ്റാൻഡ് കം വാണിജ്യ സമുച്ചയം കലക്ടറേറ്റ് കഴിഞ്ഞാൽ ഇവിടത്തെ രണ്ടാമത്തെ ലാൻഡ് മാർക്കായിരുന്നു. പഞ്ചായത്തായിരുന്ന കാലത്തും പിന്നീടു നഗരസഭയായ ശേഷവും ഒട്ടേറെ പുതിയ വാണിജ്യ സമുച്ചയങ്ങൾ സ്ഥാപിച്ചെങ്കിലും ആദ്യ വാണിജ്യ സമുച്ചയവും ബസ് സ്റ്റാൻഡും കാര്യമായ പുരോഗതിയില്ലാതെ നില കൊള്ളുകയാണ്.
ഇതു പൊളിച്ചു മാറ്റി അത്യാധുനിക ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് സ്ഥാപിക്കാൻ 10 വർഷം മുൻപ് രൂപീകരിച്ച പദ്ധതി ഇപ്പോഴും ഫയലിലാണ്. ഇതു യാഥാർഥ്യമാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല.
നഗരസഭ ആസ്ഥാന മന്ദിരവും അത്യാധുനിക ബസ് ടെർമിനലും വാണിജ്യ സമുച്ചയവുമൊക്കെ ചേർത്തു സ്മാർട്ട് ഹബ് സ്ഥാപിക്കാനാണ് ശ്രമം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]