
പെരുമ്പാവൂർ ∙ വേങ്ങൂർ, മുടക്കുഴ അശമന്നൂർ പഞ്ചായത്തുകളിലേക്ക് ജലജീവൻ പദ്ധതി വഴി ശുദ്ധജലം എത്തിക്കുന്നതിന് ഇനി പുതിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്. പുതിയ പ്ലാന്റിന്റെ നിർമാണം ചൂരമുടിയിൽ ആരംഭിച്ചു.
നിലവിലുണ്ടായിരുന്ന വാട്ടർ ടാങ്ക് പൊളിച്ചാണു പുതിയത് നിർമിക്കുന്നത്.കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ ഫണ്ടും പഞ്ചായത്തുകളിലെ ഫണ്ടും ഉപയോഗിച്ച് 10 കോടി രൂപയുടെ അടങ്കൽ തുകയാണ് ചൂര മുടി കുടിവെള്ള പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്. മുടക്കുഴ പഞ്ചായത്തിലെ നാലാം വാർഡ് ചൂരമുടി മലയുടെ മുകളിലാണ് ടാങ്ക്.
പെരിയാറിൽ നിന്ന് ചൂരമുടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു വെള്ളം ശേഖരിച്ചു ശുദ്ധീകരിച്ച് മുടക്കുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജല ജീവൻ കുടിവെള്ള പൈപ്പുകളുമായി ബന്ധിപ്പിക്കും. നിലവിലുള്ള വാട്ടർ കണക്ഷനുകളിലെക്കും വെള്ളം ലഭ്യമാക്കും. അശമന്നൂർ പഞ്ചായത്തിലെ മേതല കല്ലിൽ ഭാഗത്ത് പുതിയ വാട്ടർ ടാങ്കിന്റെ പണി കഴിഞ്ഞു.
അവിടേക്കു ചൂരമുടിയിൽ നിന്നു ശുദ്ധീകരിച്ച വെള്ളം എത്തിക്കും. അശമന്നൂർ പഞ്ചായത്തിലെ ജല ജീവൻ പദ്ധതിയിലും നിലവിലുള്ള കുടിവെള്ള കണക്ഷനിലും വെളളമെത്തിച്ചു കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കുകയാണു ലക്ഷ്യം.
വേങ്ങൂർ പഞ്ചായത്തിലെ മുനിപ്പാറയിൽ പുതിയ ടാങ്കിന്റെ പണി ഉടൻ ആരംഭിക്കും. വക്കുവള്ളിയിൽ നിലവിലുള്ള ടാങ്കും നവീകരിക്കും.
ചുരമുടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് 7 ലക്ഷം ലീറ്റർ ശേഷിയുണ്ടാകും. പണി പൂർത്തീകരിച്ചു കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യുമ്പോൾ 3 പഞ്ചായത്തുകളിലെയും ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ടു മുഴുവൻ ഗാർഹിക ഉപഭോക്താക്കൾക്കും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ. അടുത്ത വേനലിനു മുൻപു പണികൾ പൂർത്തിയാക്കണമെന്ന് മുടക്കുഴ പഞ്ചായത്തു പ്രസിഡന്റ് പി.പി.അവറാച്ചൻ ആവശ്യപ്പെട്ടു. പി.പി.അവറാച്ചൻ, വാർഡ് അംഗങ്ങളായ സോമി ബിജു, ജോസ് എ.പോൾ,റോഷ്നി എൽദോ, സാമൂഹിക പ്രവർത്ത കൻ പി.എസ്.
രഞ്ജിത് എന്നിവർ സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]