
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
∙ അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
റെയിൽവേ ഗേറ്റ് അടച്ചിടും
അരൂർ∙കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് നമ്പർ 9 (അരൂർ നോർത്ത് ഗേറ്റ്) ഇന്നു രാവിലെ 9 മുതൽ 26ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
വാഹനങ്ങൾ ലവൽ ക്രോസ് നമ്പർ 11 (കെൽട്രോൺ ഗേറ്റ്) വഴി പോകണം.
മസ്റ്ററിങ്
അരൂർ∙കേരള ഗവ. ക്ഷേമപെൻഷൻ കൈപ്പറ്റുന്ന ഉപഭോക്താക്കൾക്കായി പെൻഷൻ മസ്റ്ററിങ് ക്യാംപ് ഇന്ന് അരൂർ സെന്റ് അഗസ്റ്റിൻസ് പളളി ഹാളിൽ നടത്തും.
രാവിലെ 9 മുതൽ 1 വരെ. പെൻഷൻ മസ്റ്ററിങ്ങിനു വരുന്നവർ ആധാർ കാർഡ്, 30 രൂപ, കൈവശം കരുതേണ്ടതാണ്.
അക്ഷയ സെന്റർ, അരൂർ. 94475 73131, 98094 56262.
കുമ്പളത്ത് ജലവിതരണം നാളെ മുടങ്ങും
മരട് ∙ കുമ്പളം പഞ്ചായത്തിലെ 1, 14, 15, 16, 17, 18 വാർഡുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ജല വിതരണം ഭാഗികമായി മുടങ്ങുമെന്ന് ജല അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസി.
എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഒപ്റ്റോമെട്രി കോഴ്സ്
കൊച്ചി∙ സുശ്രുത സ്കൂൾ ഓഫ് ഒപ്റ്റോമെട്രി ആൻഡ് വിഷ്വൽ സയൻസിൽ ബിഎസ്സി ഒപ്റ്റോമെട്രി (4 വർഷം) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. www.susruta.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി നാളെ. 7593930086.
സ്പോട് അഡ്മിഷൻ
കൊച്ചി∙ കെൽട്രോണിന്റെ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്ക് സ്പോട് അഡ്മിഷൻ ആരംഭിച്ചു.
കലൂരിലെ കെൽട്രോൺ നോളജ് സെന്ററിലാണു പരിപാടി. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഉയർന്ന യോഗ്യത ഉള്ളവർക്കു മുൻഗണന. 9526047815, 9388338357.
എംസിഎ ഒഴിവ്
പുളിങ്കുന്ന് ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുളള പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ (കുസാറ്റ്) എംസിഎ കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്കു സ്പോട് അഡ്മിഷൻ നടത്തുന്നു.
കുസാറ്റ് –ക്യാറ്റ് 2025 റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി പുളിങ്കുന്നിലുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം ഓഫിസിൽ 28നു രാവിലെ 9.30 മുതൽ 10.30 വരെ റജിസ്റ്റർ ചെയ്യണം. തീയതിയിൽ മാറ്റമുണ്ടെങ്കിൽ www.admissions.cusat.ac.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തും.
ഫോൺ: 9447103911, 9447573045, 0474– 2707500
അധ്യാപക ഒഴിവ്
കാഞ്ഞിരമറ്റം ∙ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഓഗസ്റ്റ് 11ന് 10ന്.
തൃപ്പൂണിത്തുറ ∙ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 25ന് 11ന്.
ജയ്ഭാരത് കോളജിൽ സ്പോട് അഡ്മിഷൻ 28 മുതൽ
പെരുമ്പാവൂർ: ജയ്ഭാരത് കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എൻജിനീയറിങ് ടെക്നോളജിയിൽ ഡിപ്ലോമ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ഓട്ടമൊബീൽ, കംപ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് സ്ഥാപാനടിസ്ഥാനത്തിലുള്ള സ്പോട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ കോളജിൽ നടക്കും.
ഓൺലൈൻ ആയോ നേരിട്ടോ അപേക്ഷിക്കാം.813808212 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]