‘സ്വർണം, വെള്ളി നിക്ഷേപ സാധ്യതകൾ’ സെമിനാർ 27ന് അങ്കമാലിയിൽ
അങ്കമാലി ∙ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മനോരമ സമ്പാദ്യവും ഡിഎസ്പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ 27ന് വൈകിട്ട് 4ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
എസ്.അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
‘സ്വർണം, വെള്ളി നിക്ഷേപ സാധ്യതകൾ’ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ പി.രാകേഷ് (അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഹെഡ് ഡിസ്ട്രിബ്യൂഷൻ (കേരള തമിഴ്നാട്) ഡിഎസ്പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), മുഹമ്മദ് ബുസാരി (സീനിയർ മാനേജർ, ഡിസ്ട്രിബ്യൂഷൻ, കൊച്ചി ഡിഎസ്പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് 9847896337 (അബ്ദുൾ നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി), 9947030112 (മുഹമ്മദ് ബുസാരി, സീനിയർ മാനേജർ ഡിഎസ്പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]