
എറണാകുളം ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫുട്ബോൾ മേള
കൂത്താട്ടുകുളം∙ മണ്ണത്തൂർ പബ്ലിക് ലൈബ്രറി, സ്പോർട്ടീനോ എഫ്സി എന്നിവയുടെ നേതൃത്വത്തിൽ 26നും 27നും മണ്ണത്തൂർ ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഫുട്ബോൾ മേള സംഘടിപ്പിക്കും. മേയ് 1ന് വൈകിട്ട് 3ന് ലൈബ്രറി ഹാളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തും.
മാർപാപ്പ അനുസ്മരണ യോഗം
കാലടി∙ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാലടി പൗരാവലിയുടെ ആദരം അർപ്പിച്ച് നാളെ വൈകിട്ട് 5.30നു ടൗൺ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അനുസ്മരണ യോഗം ചേരും. സംഘാടക സമിതി ചെയർമാൻ ഫാ. മാത്യു കിലുക്കൻ, ജനറൽ കൺവീനർ പി.ബി.സജീവ് എന്നിവർ നേതൃത്വം നൽകും.
യാത്രയയപ്പ് ഇന്ന്
അങ്കമാലി ∙ തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിലെ അങ്കണവാടിയിൽ നിന്നു വിരമിക്കുന്ന ഹെൽപർ മേരി വർഗീസിന് യാത്രയയപ്പ് നൽകുന്നതിനുള്ള സമ്മേളനം ഇന്ന് 2ന് പെരിങ്ങാംപറമ്പ് അങ്കണവാടിയിൽ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്യും. വാർഡ് മെംബർ സീന ജിജോ അധ്യക്ഷത വഹിക്കും.
സെലിബ്രിറ്റി ക്രിക്കറ്റ്: ഇന്ന് ഫൈനൽ
കളമശേരി ∙ സിനിമ, ടെലിവിഷൻ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റി (സിസിഎഫ്) നടത്തുന്ന ബ്രാഞ്ച് എക്സ് സിസിഎഫ് പ്രിമിയർ ലീഗിലെ സെമി, ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. രാവിലെ 8ന് ആദ്യ സെമിയിൽ സാജു നവോദയയുടെ ഗോറില്ല ഗിൽഡേഴ്സ് അഖിൽ മാരാരുടെ ഫീനിക്സ് പാന്തേഴ്സിനെ നേരിടും. രണ്ടാം സെമിയിൽ ആന്റണി പെപ്പെയുടെ റൈനോ റേഞ്ചേഴ്സും ലൂക്ക്മാന്റെ ഹിപ്പോ ഹിറ്റേഴ്സും ഏറ്റുമുട്ടും. ഇരു മത്സരങ്ങളിലെയും വിജയികൾ ഉച്ചയ്ക്ക് രണ്ടിന് കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഗൊറില്ല ഗിൽഡേഴ്സ് ലയൺ ലെജന്റ്സിനെയും ഹിപ്പോ ഹിറ്റേഴ്സ് സീബ്ര സീൽസിനെയും ചീറ്റ ചേസേഴ്സ് ഫോക്സ് ഫൈറ്റേഴ്സിനെയും പരാജയപ്പെടുത്തി.
ഗതാഗത നിയന്ത്രണം
പറവൂർ ∙ അമേപറമ്പ് – ക്ഷേമോദയം റോഡിൽ ഇന്ന് ആരംഭിക്കുന്ന ടാറിങ് പൂർത്തിയാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിനു പൂർണ നിയന്ത്രണം ഉണ്ടാകുമെന്നു പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കരിയർ ഗൈഡൻസ് ക്ലാസ് 27ന്
പറവൂർ ∙ 10–ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്കായി പെരുമ്പടന്ന ശാന്തിതീരത്തിൽ 27ന് 10.30ന് കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. 75948 71477.
ദേശീയ കലാപ്രദർശനം 27 മുതൽ
കൊച്ചി∙ അന്തരിച്ച വിഖ്യാത ശിൽപി എം.വി.ദേവന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ദേശീയ കലാപ്രദർശനം ‘ദേവ യാനം 2025’ കേരള ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ 27 മുതൽ 30 വരെ നടക്കും. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എം.വി.ദേവൻ പുരസ്കാര സമർപ്പണം 29നു വൈകിട്ട് 5നു നടക്കും. ഏഷ്യൻ ആർട് സെന്റർ കേരള, കൊച്ചിയിലെ പൗർണമി ആർട് ഗാലറി എന്നിവയുടെ സഹകരണത്തോടെയാണു പ്രദർശനം. ഗാലറിസമയം: രാവിലെ 11 മുതൽ വൈകിട്ട് 7വരെ.