കൊച്ചി ∙ വിവാഹശേഷമുള്ള സൈബർ ആക്രമണങ്ങളെച്ചൊല്ലി കണ്ണീരണിഞ്ഞ് കുംഭമേള വൈറൽ താരം മോണലിസ ഭോസ്ലെ. വിവാഹിതരായശേഷം ഭർത്താവ് ഫർമാൻ ഖാനെതിരെ കടുത്ത അധിക്ഷേപമാണ് നടക്കുന്നതെന്നും തങ്ങൾ പ്രായപൂർത്തിയായവരാണെന്നും രേഖകൾ കാണിച്ച് ഇരുവരും പറഞ്ഞു.
തനിക്കെതിരായ ആക്രമണങ്ങൾക്കു പിന്നിൽ ആദ്യ സിനിമയുടെ സംവിധായകനാണെന്ന് മോണലിസ ആരോപിച്ചു.
‘‘സിനിമാ ചിത്രീകരണത്തിനിടെ സംവിധായകൻ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ചിരുന്നു. എന്നാൽ കുടുംബം അനുവദിക്കാതിരുന്നതിനാൽ അന്നു പരാതി നൽകിയിരുന്നില്ല’’ അവർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാൻ ഭയമുണ്ടെന്നും കേരളത്തിൽ തുടരാനാണ് താൽപര്യമെന്നും അവർ വ്യക്തമാക്കി.
മോണലിസയുടെ വിവാഹം: മധ്യപ്രദേശ് എസ്സി, എസ്ടി കമ്മിഷൻ തെളിവെടുപ്പ് നടത്തി
നെയ്യാറ്റിൻകര∙ കുംഭമേളയ്ക്കിടെ പകർത്തിയ ചിത്രത്തിലൂടെ പ്രശസ്തയായ മധ്യപ്രദേശ് ഇൻഡോർ സ്വദേശി മോണലിസ ഭോസ്ലയുടെ(18) വിവാഹവുമായി ബന്ധപ്പെട്ടുയർന്ന പരാതിയുടെ നിജസ്ഥിതി അറിയാൻ വിവാഹം റജിസ്റ്റർ ചെയ്ത നെയ്യാറ്റിൻകര അരുമാനൂർ ക്ഷേത്രത്തിലെത്തി മധ്യപ്രദേശ് എസ്സി,എസ്ടി കമ്മിഷൻ തെളിവെടുപ്പു നടത്തി.
മോണലിസയുടെ പിതാവ്, കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. വിവാഹം റജിസ്റ്റർ ചെയ്യാൻ രേഖയായി നൽകിയ ആധാർ കാർഡിന്റെ പകർപ്പുകൾ, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷ, ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ 11ന് അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിലെ ശ്രീനാരായണഗുരു പ്രതിഷ്ഠയ്ക്കു മുന്നിലായിരുന്നു വിവാഹം. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ ആണ് വരൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

