
എറണാകുളം ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിയന്ത്രണം: പെരുമ്പാവൂർ ∙ കൂവപ്പടി റോഡിൽ പെരുമ്പാവൂർ കെഎസ്ഇബി ഓഫിസിന് സമീപം കൽവർട്ട് ജോലികൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചു.
സൗജന്യ ശാരീരിക പരിശീലന ക്യാംപ്
നെടുമ്പാശേരി ∙ പൂവത്തുശേരി ഗെറ്റ്–ഫിറ്റ് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവധിക്കാല സൗജന്യ ശാരീരിക പരിശീലന ക്യാംപ് ഏപ്രിൽ 1ന് ആരംഭിക്കും. 9895604388.
സൗജന്യ നേത്ര പരിശോധന
കാലടി ∙ കൈപ്പട്ടൂർ സിഎൽസി, ആലു ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് 30 നു രാവിലെ 9.30 മുതൽ 12.30 വരെ കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളി ഹാളിൽ നടത്തും. 95629 23291.
ഓപ്പൺ കരാട്ടെ ചാംപ്യൻഷിപ്
കൊച്ചി∙ കേരള ഒളിംപിക് അസോസിയേഷൻ, കേരള കരാട്ടെ അസോസിയേഷനുമായി ചേർന്നു സംഘടിപ്പിക്കുന്ന കേരള ഓപ്പൺ കരാട്ടെ ചാംപ്യൻഷിപ് ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരത്തു നടക്കും. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ കത്ത, കുമിത്തെ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഏപ്രിൽ 5 വരെയാണ്. വൈറ്റ് ബെൽറ്റ് മുതൽ ബ്ലാക്ക് ബെൽറ്റ് വരെയുള്ള ഏതു പ്രായക്കാർക്കും പങ്കെടുക്കാം. 14 ജില്ലകളെയും പ്രതിനിധീകരിച്ച് ഏകദേശം 4500 കായികതാരങ്ങൾ പങ്കെടുക്കുമെന്ന് കേരള ഒളിംപിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, എറണാകുളം ജില്ലാ ഒളിംപിക് അസോസിയേഷൻ കൺവീനർ ജോയി പോൾ, എന്നിവർ അറിയിച്ചു. 94000 64002, 94477 59180.
ലേഖന, ചിത്രരചനാ മത്സരം
കൊച്ചി∙ സാഹിത്യകാരി സാറാ ജോസഫിന്റെ സുഹൃത്തുക്കളുടെയും വായനക്കാരുടെയും കൂട്ടായ്മ സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്കായി ലേഖന, ചിത്രരചനാ മത്സരം നടത്തും. ‘ആലാഹയുടെ പെൺമക്കൾ– തലമുറകൾ കൈമാറുന്ന സ്നേഹപാഠങ്ങൾ’ എന്നതാണു ലേഖനത്തിന്റെ വിഷയം. 5 പുറത്തിൽ കവിയാത്ത ലേഖനങ്ങൾ 30 നു മുൻപ് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. സാറാ ജോസഫിന്റെ കഥകൾ, നോവലുകൾ, നാടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ 9744116780 എന്ന വാട്സാപ് നമ്പറിൽ റജിസ്റ്റർ ചെയ്യണം. ഏപ്രിൽ 5, 6 തീയതികളിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയിൽ മത്സര വിജയികൾക്കുള്ള സമ്മാനം നൽകും.
ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 29ന്
തൃപ്പൂണിത്തുറ ∙ അണ്ടർ 16 ജില്ലാ (ആൺ) ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 29നു രാവിലെ 8നു തൃപ്പൂണിത്തുറ പാലസ് ഓവലിൽ നടക്കും. 2009 സെപ്റ്റംബർ ഒന്നിനും 2011 ഓഗസ്റ്റ് 31നും ഇടയിൽ ജനിച്ചവർക്കു സിലക്ഷനിൽ പങ്കെടുക്കാം. 28നു മുൻപ് റജിസ്റ്റർ ചെയ്യണം. https://forms.gle/M8QZipTPP8gjLuEs6.
ഇപിഎഫ്ഒ–ഇഎസ്ഐസി ജനസമ്പർക്ക പരിപാടി 27ന്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും (ഇഎസ്ഐസി) ചേർന്ന് എറണാകുളം നോർത്തിൽ 27നു ജനസമ്പർക്ക പരിപാടി നടത്തും. രാവിലെ 10 മുതൽ നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം ഇഎസ്ഐ ഹോസ്പിറ്റൽ കോംപൗണ്ടിലെ ഇഎസ്ഐസി എറണാകുളം ബ്രാഞ്ച് ഓഫിസിലാണു പരിപാടി. ഇഎസ്ഐസി, ഇപിഎഫ്ഒ ഉദ്യോഗസ്ഥർ പരാതികൾ പരിശോധിച്ചു നടപടി സ്വീകരിക്കും.
വിമുക്ത ഭടന്മാർക്കു കോമൺ സർവീസ് സെന്റർ ആരംഭിക്കാം
സർക്കാരിന്റെ ഇ– സർവീസുകളും കേന്ദ്ര സ്പർശ് പെൻഷൻ സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യാൻ ജില്ലാ സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെട്ടു കോമൺ സർവീസ് സെന്റർ ആരംഭിക്കാൻ സ്വയംസംരംഭകരായ വിമുക്തഭടൻമാർക്കു പേർ റജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: https://dgrindia.gov.in
അണ്ടർ വാല്യുവേഷൻ കേസ്: ഒറ്റത്തവണ തീർപ്പാക്കൽ
ജില്ലയിൽ ശേഷിക്കുന്ന അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ റജിസ്ട്രേഷൻ വകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ 29വരെ പ്രഖ്യാപിച്ചു.1986 ജനുവരി മുതൽ 2017 മാർച്ച് 31 വരെ റിപ്പോർട്ട് ചെയ്ത കേസുകൾക്കു സ്റ്റാംപ് ഡ്യൂട്ടിയുടെ 60% വരെയും റജിസ്ട്രേഷൻ ഫീസിന്റെ 75% വരെയും ഇളവു ലഭിക്കും. 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ റിപ്പോർട്ട് ചെയ്ത കേസുകൾക്കു റജിസ്ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കി മുദ്ര വിലയുടെ 50% മാത്രം ഒടുക്കി അണ്ടർ വാല്യുവേഷൻ നടപടികളിൽ നിന്ന് ഒഴിവാകാം. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പിഴ ഒടുക്കുന്നതിൽ ഇളവുണ്ട്. ഫോൺ: 0484 2375128.
ഉയർന്ന പിഎഫ് പെൻഷൻ
ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിച്ചവർ അപേക്ഷയുടെ തൽസ്ഥിതി അറിയാൻ ഇപിഎഫ്ഒ വെബ്സൈറ്റിൽ ‘ഇപിഎഫ്ഒ ഹയർ പെൻഷൻ സ്റ്റേറ്റസ്’ എന്ന ലിങ്ക് ഉപയോഗിച്ചു പരിശോധിക്കണം. അപേക്ഷ ഇപിഎഫ്ഒ അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഹയർ പെൻഷൻ ഡിമാൻഡ് നോട്ടിസ് ഈ ലിങ്കിൽനിന്നു ഡൗൺലോഡ് ചെയ്യാം.
റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യണം
ജില്ലയിൽ മുൻഗണന (പിങ്ക്, മഞ്ഞ) റേഷൻ കാർഡിലെ 5 വയസ്സിനു മുകളിലുള്ള എല്ലാ അംഗങ്ങളും ആധാർ അപ്ഡേറ്റ് ചെയ്തു റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യണം. 31നകം മസ്റ്ററിങ് ചെയ്യാത്ത പക്ഷം റേഷൻ മുൻഗണനാ വിഹിതം നഷ്ടപ്പെടും. വിശദാംശങ്ങൾക്ക്: സിറ്റി റേഷനിങ് ഓഫിസുകൾ: 0484 2390809, 0484 2222002, 0484 2777598, 0484 2224191, 0484 2623416, 0484 2442318, 0484 2523144, 0485 2822274, 0485 2814956.
നികുതി അടയ്ക്കാം 31വരെ
കൊച്ചി കോർപറേഷനിൽ വസ്തുനികുതി, തൊഴിൽനികുതി, നഗരസഭാ കെട്ടിടങ്ങളുടെ വാടക എന്നിവ ഈ മാസം 31വരെ നഗരസഭാ സോണൽ ഓഫിസുകളിൽ പിഴപ്പലിശ കൂടാതെ സ്വീകരിക്കും. ഇതിനായി ഈ മാസം അവധി ദിനങ്ങളിലും കൗണ്ടറുകൾ പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.
ഇഎസ്ഐ ഓഫിസ് മാറ്റി
ഇഎസ്ഐ ആലുവ ബ്രാഞ്ചിന്റെ പ്രവർത്തനം ഇഎസ്ഐ റോഡിൽ ഇഎസ്ഐ ഡിസ്പെൻസറി കോംപൗണ്ടിലെ കെട്ടിടത്തിലേക്കു മാറ്റി.
വായ്പാകുടിശിക ഒറ്റത്തവണ തീർപ്പ് 31വരെ
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസിൽനിന്നു പാറ്റേൺ, സിബിസി പദ്ധതികൾ പ്രകാരം വായ്പയെടുത്തു ദീർഘകാലമായി കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശിക നിർമാർജന അദാലത്ത് പ്രകാരം പലിശ ഇളവോടെ വായ്പാത്തുക ഒറ്റത്തവണയായി തിരിച്ചടയ്ക്കാൻ 31വരെ അവസരം. ഫോൺ: 0484–4869083
ഉന്നതി സ്കോളർഷിപ് അപേക്ഷ 31വരെ
പട്ടികജാതി, വർഗ വിദ്യാർഥികൾക്കു വിദേശ പഠന ഉന്നതി സ്കോളർഷിപ് ലഭിക്കാനവസരം. അപേക്ഷ 31 വരെ സമർപ്പിക്കാം. ലിങ്ക്: https://www.odepc.net/unnathi ഫോൺ: 6282631503.
മഹാഗണിത്തോട്ടം ടൂറിസം കേന്ദ്രം ഇന്നു തുറക്കില്ല
മലയാറ്റൂർ വനം ഡിവിഷനു കീഴിലുള്ള മുളങ്കുഴി മഹാഗണിത്തോട്ടം ഇക്കോ ടൂറിസം കേന്ദ്രം ഇന്നു തുറക്കില്ല.
സ്റ്റേഷനറി വിതരണം ഉണ്ടാകില്ല
വാർഷിക സ്റ്റോക്കെടുപ്പു നടക്കുന്നതിനാൽ ഏപ്രിൽ 1,2,3 തീയതികളിൽ എറണാകുളം മേഖല സ്റ്റേഷനറി ഓഫിസിൽനിന്നു സ്റ്റേഷനറി സാമഗ്രികളുടെ വിതരണമുണ്ടാകില്ല.