മരട് ∙ ഏറെ നാളായി മണ്ണൂർ തോടിലെ നീരൊഴുക്ക് നിലച്ചിട്ട്. അയിനിത്തോട് നവീകരണത്തിന്റെ പേരിലാണു മണ്ണൂർ തോടിലെ നീരൊഴുക്ക് അധികൃതർ തടഞ്ഞത്.
മലിനജലം കെട്ടിക്കിടന്നതോടെ തോട് കൊതുക് നിർമാണ ഫാക്ടറിയായി. ദുർഗന്ധം വേറെ.
പരിസരവാസികൾ മാത്രമല്ല മരട് മുഴുവൻ കൊതുകുപട കയ്യടക്കി.
സന്ധ്യയായാൽ പുറത്തിറങ്ങാനാകില്ല. നേരത്തെ മണ്ണൂർ തോട്ടിൽ കലുങ്ക് നിർമിച്ചപ്പോൾ പോലും ഇത്ര ദുരിതം അനുഭിവിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
അന്നു മോട്ടർ ഉപയോഗിച്ച് തോട്ടിലെ വെള്ളം പമ്പ് ചെയ്തു കളഞ്ഞിരുന്നു.
അയിനിത്തോട് പൂർണമായി കെട്ടിയടച്ചാണ് നവീകരണം പുരോഗമിക്കുന്നത്. നേരത്തേ ചെയ്തിരുന്നതു പോലെ വെള്ളം പമ്പുചെയ്ത് കളഞ്ഞാൽ നിസ്സാരമായി പരിഹാരിക്കാം.
മണ്ണൂർ തോടിനു സുരക്ഷാഭിത്തി ഇല്ലാത്തത് അപകട ഭീഷണി ഉയർത്തുന്നുണ്ട്.
കഴിഞ്ഞ മഴക്കാലത്ത് സുരക്ഷാഭിത്തിയില്ലാത്ത മറ്റൊരു തോട്ടിൽ കാർ വീണത് വാർത്ത ആയിരുന്നു. അപകടത്തിനു കാത്തുനിൽക്കാതെ സുരക്ഷാഭിത്തി തോടിനു സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

