തിരുമാറാടി ∙ കാക്കൂരിൽ പൈപ്പ് പൊട്ടി വെള്ളം പാടശേഖരത്തിലേക്ക് ഒഴുകുന്നതു മൂലം കാളവയൽ കാർഷിക മേളയുടെ മഡ് റേസുകൾ പ്രതിസന്ധിയിൽ. വെള്ളം നിറഞ്ഞ മുകൾ ഭാഗത്തെ പാടശേഖരത്തിൽ നിന്നു മഡ് റേസ് നടത്താൻ തയാറാക്കുന്ന പാടത്തേക്ക് നനവ് പടരുന്ന സ്ഥിതിയാണ്.
ഈർപ്പം കൂടുതലായതിനാൽ മഡ് റേസ് വാഹനങ്ങൾ പാടത്ത് താഴും. കാളവയൽ കാർഷികമേളയുടെ ആകർഷക മത്സരങ്ങളിൽ ഒന്നായ മഡ് റേസ് നടത്താൻ സാധിച്ചില്ലെങ്കിൽ മേളയുടെ നിറം മങ്ങും.
പഞ്ചായത്തിന്റെ പല മേഖലയിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
എന്നിട്ടും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ മൂലം ലക്ഷക്കണക്കിനു ലീറ്റർ ജലം മാസങ്ങളായി ഇവിടെ പാഴാകുന്നു. ഒരു വർഷം മുൻപ് ഇവിടെ പൈപ്പ് തകർന്നത് അറ്റകുറ്റപ്പണി നടത്തിയതാണ്.
ഇതിനായി ജലഅതോറിറ്റിക്ക് പഞ്ചായത്ത് പണം അടച്ചിരുന്നു. പൈപ്പ് നന്നാക്കി 3 മാസത്തിനുള്ളിൽ വീണ്ടും തകർന്നതായി നാട്ടുകാർ പറഞ്ഞു.
8 മാസമായി ഇവിടെ ജലം പാഴാകുന്നു. അസിസ്റ്റന്റ് എൻജിനീയറും കരാറുകാരനും തമ്മിലുള്ള തർക്കമാണ് കാരണമെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി ജോസഫ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

