അരൂർ∙ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണികൾ രാത്രിയോടെ പൂർത്തിയാകും. ഇന്നു രാവിലെ പമ്പിങ് ആരംഭിച്ച് വൈകിട്ട് ശുദ്ധജല വിതരണം തുടങ്ങുമെന്നാണ് വിവരം.
23നു രാവിലെ എരമല്ലൂർ കൊച്ചുവെളിക്കവലയ്ക്കു തെക്കുഭാഗത്തായാണു ജപ്പാൻ ശുദ്ധജലപൈപ്പ് പൊട്ടിയത്. ഉയരപ്പാതയുടെ കാന നിർമാണത്തിന് ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടി ശുദ്ധജല വിതരണം തടസ്സപ്പെട്ടത്.
വരുന്ന 28ന് മാത്രമേ കുടിവെള്ള വിതരണം സാധ്യമാകൂ എന്നാണ് ജല അതോറിറ്റി അറിയിച്ചത്.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി അടിക്കടി പൈപ്പുപൊട്ടി ശുദ്ധജല വിതരണം തടസ്സപ്പെടുന്നതിൽ ജനരോഷം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

