നെടുമ്പാശേരി∙ ശബരിമല തീർഥാടകർക്കായി വിമാനത്താവളത്തിൽ ഇടത്താവളം (ഫസിലിറ്റേഷൻ സെന്റർ) പ്രവർത്തനം ആരംഭിച്ചു. 17ന് ആരംഭിച്ച ഇടത്താവളത്തിൽ ഇതിനകം ആയിരത്തോളം തീർഥാടകർ വിശ്രമിക്കാൻ എത്തി.
ആഭ്യന്തര ടെർമിനലിനു സമീപത്താണ് ഇടത്താവളം പ്രവർത്തിക്കുന്നത്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ മലേഷ്യയിൽ നിന്നാണ് ഏറ്റവും അധികം അയ്യപ്പ ഭക്തർ എത്തുന്നത്.
ശ്രീലങ്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും തീർഥാടകർ കൂടുതലായി എത്തുന്നു. ആഭ്യന്തര തീർഥാടകർ കൂടുതലായി എത്തുന്നത് ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. പമ്പയിലേക്ക് വിമാനത്താവളത്തിൽ നിന്ന് കെഎസ്ആർടിസി ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്.
ദിവസവും രാത്രി 8ന് ബസ് പുറപ്പെടും. പ്രീ പെയ്ഡ് ടാക്സി സർവീസും ലഭ്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

