കൊച്ചി∙ സ്പായിൽ ബോഡി മസാജിങ്ങിനു പോയ വിവരം ഭാര്യയെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി, പാലാരിവട്ടം സ്റ്റേഷൻ ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവിനെ(53) സസ്പെൻഡ് ചെയ്തു. കേസിൽ ഒന്നാം പ്രതിയാക്കി എറണാകുളം എസിപി സിബി ടോം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.കേസെടുത്തതിനു പിന്നാലെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ ബൈജുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
കേസിലെ മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി രമ്യയും ഒളിവിലാണ്. രണ്ടാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ കൊച്ചി വാത്തുരുത്തി രാമേശ്വരംപുള്ളി പി.എസ്.ഷിഹാമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പൊലീസുകാരനിൽ നിന്ന് കൈവശപ്പെടുത്തിയ 4 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ തനിക്കു ലഭിച്ചതായി ഷിഹാം സമ്മതിച്ചു.
രണ്ടു ലക്ഷം രൂപ എസ്ഐ കൈവശപ്പെടുത്തി എന്നാണു സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ എസ്ഐയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് എസിപി സിബി ടോം പറഞ്ഞു. മറ്റു ചില സ്പാ നടത്തിപ്പുകാരുമായി ഇടപാടുകൾ നടത്തിയതിനു ബൈജുവിന് എതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. സെപ്റ്റംബറിലാണു കേസിന് ആസ്പദമായ സംഭവം.
പാലാരിവട്ടം റോയൽ വെൽനസ് സ്പായിൽ ബോഡി മസാജിങ്ങിനെത്തി മടങ്ങിയ പൊലീസുകാരനെ രമ്യയും ഷിഹാമും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ എസ്ഐ ബൈജു ഇടനിലക്കാരനായി നിന്നു നാലു ലക്ഷം രൂപ വാങ്ങി ഒതുക്കിത്തീർക്കുകയായിരുന്നു. വിവരം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടതോടെയാണു പരാതിക്കാരനായ സിപിഒയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

