കൂത്താട്ടുകുളം∙ ടൗണിൽ വൈകുന്നേരം ഗതാഗതക്കുരുക്ക് രൂക്ഷം. മീഡിയ കവല മുതൽ ഗവ.
ആശുപത്രിത്താഴം വരെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു.
കൂത്താട്ടുകുളം ടൗണിൽ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനം ഇല്ലാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു.മീഡിയ കവലയിൽ പാലാ റോഡിൽ നിന്നും എംസി റോഡിലേക്ക് അലക്ഷ്യമായി വാഹനങ്ങൾ പ്രവേശിക്കുന്നത് ഗതാഗതം തടസ്സപ്പെടാൻ കാരണമാകുന്നു. ഇവിടെ ഒട്ടേറെ അപകടങ്ങളും ഉണ്ടാകാറുണ്ട്.
ചില ദിവസങ്ങളിൽ മാത്രമാണ് ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് ഗാർഡുകൾ ഉണ്ടാകാറുള്ളൂ എന്നും പരാതിയുണ്ട്.
ടൗണിൽ സെൻട്രൽ കവലയിൽ വാഹനങ്ങൾ വൺവേ തെറ്റിക്കുന്നത് ഉൾപ്പെടെ ഗതാഗതം തടസ്സപ്പെടാൻ കാരണമാണ്. ടൗണിൽ പലയിടത്തും അനധികൃത പാർക്കിങ്ങും സജീവമാണ്.
വീതി കുറഞ്ഞ മാർക്കറ്റ് റോഡിൽ വൺവേ തെറ്റിച്ച് എത്തുന്ന വാഹനങ്ങളും അനധികൃത പാർക്കിങ്ങും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

