മരട് ∙ ദേശീയ പാതയിൽ മരട് കണ്ണാടിക്കാട്ടെ കാൽനട മേൽപാലത്തിൽ (ഫുട് ഓവർ ബ്രിജ്) തെരുവു നായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം രൂക്ഷം.
നാട്ടുകാർക്ക് പ്രയോജനം ഇല്ലാത്തിടത്താണ് പണിതതെന്ന് ആക്ഷേപമുണ്ട്. ആളനക്കം ഇല്ലാതായതോടെ തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. അബദ്ധത്തിൽ ആരെങ്കിലും പാലത്തിലൂടെ മറുഭാഗത്തേക്ക് കടക്കാം എന്നു കരുതി കയറിയാൽ പെട്ടു.
നായ്ക്കളുടെ കടി ഏൽക്കാതെ മറുഭാഗത്ത് എത്തിയാൽ ഭാഗ്യം. പകൽ നായ്ക്കളാണെങ്കിൽ ഇരുട്ട് വീണാൽ സാമൂഹിക വിരുദ്ധർ കയ്യടക്കുന്നു.
പാലത്തിൽ വെളിച്ചം ഇല്ലാത്തതും ഇവർക്ക് സൗകര്യമാകുന്നു. ഒറ്റയ്ക്കോ കൂട്ടമായോ പാലത്തിലൂടെ പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് പെൺകുട്ടികൾ പറയുന്നു.
അഴിച്ചു മാറ്റാവുന്ന വിധത്തിലാണ് പാലം പണിതിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

