നെടുമ്പാശേരി ∙ ആൾപ്പാർപ്പില്ലാത്ത വീടിന്റെ പോർച്ചിൽ കിടന്ന കാർ കത്തി നശിച്ചു. ചെങ്ങമനാട് പുതുവാശേരി പുല്ലേലിൽ അനീഷിന്റെ വീട്ടിലെ കാർ ആണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അനീഷ് ഗൾഫിലാണ്.
ഭാര്യയും മകളും പുറത്തു പോയ സമയത്താണ് തീപിടുത്തമുണ്ടായത്. കാറിൽ തീ പടരുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാതിരുന്നതിനാൽ അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.
ആലുവയിൽ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് തീ അണച്ചത്. കാർ ഭാഗികമായി കത്തി നശിച്ചു. 3 മാസമായി കാർ ഉപയോഗിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ബാറ്ററി മാറ്റിയപ്പോൾ സ്റ്റാർട്ട് ആക്കിയിരുന്നു. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെങ്ങമനാട് പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

