വൈദ്യുതി മുടക്കം:
കലൂർ പൊറ്റക്കുഴി മുതൽ എസ്ആർഎം റോഡ് വരെയുള്ള ഭാഗങ്ങളിലും എൽഎഫ് ചർച്ച് റോഡിലും പരിസരങ്ങളിലും 10 മുതൽ 5 വരെ.
തൊഴിൽമേള നാളെ
കുറുപ്പംപടി ∙ കേരള സർക്കാർ സംരംഭമായ അസാപ് കേരളയുടെ പെരുമ്പാവൂർ കമ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പ്രോജക്ടിന്റെ ഭാഗമായി നാളെ തൊഴിൽമേള നടത്തും. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ,ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
റജിസ്ട്രേഷൻ സൗജന്യമാണ്. ലിങ്ക്: https://forms.gle 2J6FR16AShKuQ6Eb9.
+919495999729.
അധ്യാപക ഒഴിവ്
കൊച്ചി∙ വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ എൽപി അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂൾ ക്യാംപസിലുള്ള മാനേജ്മെന്റ് ഓഫിസിൽ 4നകം ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതമുള്ള അപേക്ഷ നേരിട്ടു നൽകണം. ആലുവ∙ സെന്റ് സേവ്യേഴ്സ് കോളജിൽ കൊമേഴ്സ് (സ്വാശ്രയം) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 30നു 2ന്. ആലുവ∙ നൊച്ചിമ ഗവ. ഹൈസ്കൂളിൽ എൽപിഎസ്ടി ഒഴിവ്.
കൂടിക്കാഴ്ച 29നു 11ന്.
പ്രയുക്തി തൊഴിൽമേള 25ന്
എളങ്കുന്നപ്പുഴ.ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,കൊച്ചി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,മുണ്ടംവേലി എംഇഎസ് കോളജ് എന്നിവയുടെ നേതൃത്വത്തിൽ പ്രയുക്തി തൊഴിൽമേള 25ന് എംഇഎസ് കോളജിൽ നടക്കും. സ്വകാര്യ മേഖലയിലെ 20 സ്ഥാപനങ്ങൾ, 500 ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും.
എസ്എസ്എൽസി പാസായവർക്കും പാസാകാത്തവർക്കും പ്ലസ് ടു,ഡിഗ്രി, പി.ജി, ഐടിഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. റജിസ്ട്രേഷന് www.ncs.gov.in,0484 2422452,9946015003,9446926836. രാവിലെ 9.30 ന് 5 സെറ്റ് ബയോഡാറ്റയുമായെത്തണം.
ഓൺലൈൻ മുഖേന റജിസ് റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേദിവസം നേരിട്ട് ഹാജരായി റജിസ്റ്റർ ചെയ്യാവുന്നതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

