കൂത്താട്ടുകുളം∙ ഒലിയപ്പുറം– നടക്കാവ് ഹൈവേയിൽ വാളിയപ്പാടം പാലം തകർന്നു തുടങ്ങി. പാലത്തിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നതിനു സമീപം ഗർത്തം രൂപപ്പെട്ടു.
ഗർത്തം വലുപ്പം കൂടിക്കൊണ്ടിരിക്കുകയാണ്. കരിങ്കൽ കെട്ടിനുള്ളിലെ മണ്ണ് ഒലിച്ചു പോയിട്ടുണ്ട്.
ഏതു നിമിഷവും പാലം നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. ടോറസ്, ടിപ്പർ ലോറികൾ, ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
മാസങ്ങൾക്കു മുൻപ് ബലക്ഷയം ശ്രദ്ധയിൽ പെട്ടതോടെ പിഡബ്ല്യുഡി അധികൃതർ പാലത്തിൽ ഒറ്റവരി ഗതാഗതമാക്കിയിരുന്നു.
എന്നാൽ പാലത്തിന്റെ ഈ ഭാഗവും ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് ടാറിട്ട് നികത്തി താൽക്കാലിക അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്യുന്നത്.ദിവസങ്ങൾക്കുള്ളിൽ ഈ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്ന് പൂർവ സ്ഥിതിയിലാകും.
പാലത്തിന്റെ അടിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നുണ്ട്.
ഒരുവശത്തെ ഭിത്തിയിൽ വലിയ വിള്ളൽ സംഭവിച്ചിട്ടുണ്ട്. പാലം പുതുക്കിപ്പണിയുകയല്ലാതെ മറ്റു മാർഗമില്ലെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയിരുന്നു.
ഒറ്റവരി ഗതാഗതത്തിനു സ്ഥാപിച്ചിരിക്കുന്ന വീപ്പകളിൽ വാഹനങ്ങളിടിച്ച് അപകടം പതിവാണ്.
അനൂപ് ജേക്കബ് എംഎൽഎ 4 പ്രാവശ്യവും തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, എൽഡിഎഫ് നേതാക്കൾ എന്നിവരും പാലത്തിന്റെ അപകടാവസ്ഥ പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പാലം പുതുക്കി പണിയുന്നതിനു 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും തുടർ നടപടികളായിട്ടില്ല. അപകടം തൊട്ടടുത്തെത്തിയിട്ടും സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]