കുറുപ്പംപടി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുക അനുവദിക്കാത്തതിനാൽ പിഎംഎവൈ ഭവന പദ്ധതിയിൽ ഉൾപ്പെട്ട പട്ടിക ജാതി കുടുംബങ്ങൾ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 101 കുടുംബങ്ങൾക്കാണ് പദ്ധതി പ്രകാരം വീട് അനുവദിച്ചിരുന്നത്. ഇതിൽ 19 കുടുംബങ്ങളാണ് പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുന്നത്.
വേങ്ങൂർ, മുടക്കുഴ, അശമന്നൂർ, രായമംഗലം, ഒക്കൽ, കൂവപ്പടി പഞ്ചായത്തുകളിൽ വീട് അനുവദിച്ചവർ നിർമാണം ആരംഭിച്ചെങ്കിലും പണമില്ലാത്തതിനാൽ പാതി വഴിയിൽ മുടങ്ങി.
4 ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും അനുവദിക്കുന്നത്. ഇതിൽ 1.20 ലക്ഷം രൂപ കേന്ദ്ര വിഹിതമാണ്.
1 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും. ബാക്കി വരുന്ന 1.80 ലക്ഷം രൂപ ത്രിതല പഞ്ചായത്തുകൾ അനുവദിക്കും.
പഞ്ചായത്തുകൾ 45,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകൾ 72,000 രൂപയും ജില്ലാ പഞ്ചായത്ത് 63,000 രൂപയും ഓരോ ഭവനങ്ങൾക്ക് വേണ്ടി വിനിയോഗിക്കും.
ഇതിൽ കേന്ദ്ര വിഹിതമായ 48,000 രൂപ ആദ്യഘട്ടമായി അനുവദിക്കുമ്പോഴാണ് വീടുകളുടെ നിർമാണം ആരംഭിക്കുന്നത്. പിന്നീട് ഓരോ ഘട്ടങ്ങളിൽ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് വിഇഒ നൽകുന്ന റിപ്പോർട്ട് അനുസരിച്ചു ത്രിതല പഞ്ചായത്ത് വിഹിതം നൽകും.
സംസ്ഥാന സർക്കാർ പട്ടിക ജാതി വികസന വകുപ്പ് മുഖേന നൽകുന്ന ഒരു ലക്ഷം രൂപ മുടങ്ങിയത് മൂലം വീട് നിർമാണം ആരംഭിച്ചവർ വാർക്ക നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. കേന്ദ്ര വിഹിതമായ 1.20 ലക്ഷം രൂപയിൽ 48,000 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
വീട് നിർമാണത്തിനായി നിലവിലെ വീട് പൊളിച്ചു മാറ്റിയവർ ഇപ്പോൾ പെരുവഴിയിലായെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി അജിത് കുമാർ പറഞ്ഞു. പട്ടിക ജാതി കുടുംബങ്ങൾക്കുള്ള തുക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ആർ കേളുവിന് എ.ടി.അജിത് കുമാർ നിവേദനം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]