പിറവം∙മണീട് പാമ്പ്രയിൽ അനുമതിയില്ലാതെ നടന്ന ചെങ്കല്ലു ഖനനം പൊലീസ് തടഞ്ഞു. ഹെക്ടറുകളോളം വിസ്തൃതിയിൽ നാളുകളായി ഇവിടെ ഖനനം നടന്നിരുന്നതായാണു വിവരം. കല്ലു കൊണ്ടുപോയ ലോറി, ടില്ലർ, കല്ലു മിനുക്കുന്നതിനുള്ള യന്ത്രം തുടങ്ങിയവ പിടിച്ചെടുത്തു.
ഇവ ജില്ലാ ഭരണകൂടത്തിനു വിട്ടുനൽകും.ചെങ്കല്ലു കുഴിച്ചെടുക്കുന്ന ഭാഗം പിന്നീടു ശ്രദ്ധയിൽ പെടാതിരിക്കാൻ മണ്ണിട്ടു നികത്തിയെടുക്കുകയായിരുന്നു പതിവ്.
ഇതിനായി പുറത്തു നിന്നു മണ്ണു കൊണ്ടു വന്നിരുന്നതായും പറയപ്പെടുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ നേരത്തെ എതിർപ്പുയർത്തിയിരുന്നു.
മണീട് ഏഴക്കരനാട്ടിൽ ചെങ്കല്ലു ഖനനം എസ്പിയുടെ സ്ക്വാഡ് പിടികൂടിയതും കഴിഞ്ഞ ദിവസമാണ്. ഇവിടെയും വാഹനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു.
അതേസമയം അടുത്തയിടെയായി പിറവം മേഖലയിൽ അനധികൃത പാടം നികത്തലും മണ്ണു കടത്തലും സജീവമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കൂത്താട്ടുകുളം, രാമമംഗലം, പൊലീസ് സ്റ്റേഷനുകൾക്ക് അതിരിടുന്ന ഓണക്കൂർ, പെരിയപ്പുറം പ്രദേശങ്ങളിലും മണ്ണു കടത്തൽ ആരംഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]