കൊച്ചി∙ നഗരത്തിൽ തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നൽ ഓഫാക്കി പൊലീസ് നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന മുൻഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്തു. പീക്ക് സമയങ്ങളിൽ ട്രാഫിക് സിഗ്നൽ പൊലീസ് തന്നെ പ്രവർത്തിപ്പിക്കുന്ന തരത്തിൽ ‘ഹൈബ്രിഡ് മോഡ്’ നടപ്പാക്കാനാണു നിർദേശം.
മുൻ ഉത്തരവു നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പൊലീസ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു ജസ്റ്റിസ് അമിത് റാവലിന്റെ നടപടി.
ബാനർജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 10 വരെയും, വൈകിട്ട് 5 മുതൽ 7.30 വരെയും ട്രാഫിക് സിഗ്നലുകൾ ഓഫ് ചെയ്തു പൊലീസ് നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്നായിരുന്നു മുൻ ഉത്തരവ്. എന്നാൽ ഇത്തരത്തിൽ നേരിട്ടുള്ള ഗതാഗത നിയന്ത്രണം ബുദ്ധിമുട്ടാണെന്നും ട്രാഫിക് ഐലൻഡ് ഇല്ലാത്തതിനാൽ വാഹനങ്ങളുടെ നീണ്ട
നിര വിലയിരുത്താൻ പൊലീസിനു ബുദ്ധിമുട്ടാണെന്നും ട്രാഫിക് എൻഫോഴ്സ്മെന്റ് അസി. കമ്മിഷണർ (വെസ്റ്റ്) അറിയിച്ചു.
ക്രോസ് റോഡുകളിൽ നിന്നുൾപ്പെടെ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വാഹനങ്ങളുടെ നീണ്ട
നിര കാണാനാകില്ല. അതിനാൽ പീക്ക് സമയങ്ങളിൽ ‘ഹൈബ്രിഡ് മോഡ്’ പരിഗണിക്കാമെന്നു പൊലീസ് നിർദേശിച്ചു.
ആവശ്യം ന്യായമാണെന്നു വിലയിരുത്തിയാണു കോടതി ഭേദഗതി അനുവദിച്ചത്.
സമയക്രമം പരിഷ്കരണം
സിറ്റിയിലെ സ്വകാര്യ ബസുകളുടെ സമയക്രമം പരിഷ്കരിക്കുന്നതു സംബന്ധിച്ച് ആർടിഎ തീരുമാനമെടുക്കണമെന്നു കോടതി നിർദേശിച്ചു. കഴിഞ്ഞ യോഗത്തിൽ കക്ഷികൾ ഉന്നയിച്ച നിർദേശങ്ങൾ ഓരോന്നും ഡേറ്റയുടെ അടിസ്ഥാനത്തിൽ പരിഗണിച്ച ശേഷം തീരുമാനം എടുക്കണം.
എഐ അധിഷ്ഠിത ഷെഡ്യൂളിങ്, റൂട്ട് റീപ്ലാനിങ് തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ യോഗത്തിൽ വന്നിരുന്നു.
നിലവിലുള്ള സമയക്രമം പാലിക്കാൻ അമിതവേഗം എടുക്കുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. ടൈംടേബിൾ മാറ്റേണ്ടത് ആവശ്യമാണെന്ന് എല്ലാവരും സമ്മതിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനത്തിൽ എത്താനായില്ലെന്നു കോടതി പറഞ്ഞു.
ജഡ്ജി വിരമിച്ചതിനാൽ ഈ കേസ് തുടർന്നു പുതിയ ബെഞ്ച് പരിഗണിക്കും. . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]